KeralaLatest NewsNews

ദളിത് യുവാവ് അടുത്തിരുന്ന് ഭക്ഷണം കഴിച്ചുവെന്നാരോപിച്ച് യുവാവിനു നേരെ ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ട് കോണ്‍ട്രാക്ടര്‍

യുവാവിന്റെ മൂക്ക് തകര്‍ന്നു

കൊല്ലം: ദളിത് യുവാവ് അടുത്തിരുന്ന് ഭക്ഷണം കഴിച്ചുവെന്നാരോപിച്ച് യുവാവിനു നേരെ ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ട് കോണ്‍ട്രാക്ടര്‍, യുവാവിന്റെ മൂക്ക് തകര്‍ന്നു.
കൊല്ലം കരീപ്ര പഞ്ചായത്തില്‍ കടയ്ക്കോട് ഉദയാ സദനത്തില്‍ ടി.ഉദയനെതിരെയാണ് പരാതി .  ഡിസംബര്‍ 22 നാണ് കുടവട്ടൂര്‍ സ്വദേശികളായ കെ.എം സുധര്‍മ്മന്‍,സുഭാഷ് എന്നിവരെ ഉദയന്‍ കിണര്‍ പണിക്കായി കര്‍ണ്ണാടകത്തിലേക്ക് കൊണ്ട് പോയത്. ഉത്തര കര്‍ണ്ണാടകയിലെ കാര്‍വാര്‍ ജില്ലയില്‍ മജാളി പഞ്ചയത്തിലാണ് ഇവരെ തൊഴിലിനായി എത്തിച്ചത്. കിണറിന്റെ തൊടിയിറക്കുന്ന പണിയായിരുന്നു ഇരുവര്‍ക്കും. കോണ്‍ട്രാക്ടര്‍ ഉദയന്‍ ഏര്‍പ്പാടാക്കിയ സ്ഥലത്താണ് താമസം . ജോലിക്ക് ശേഷം രാത്രി 8.30 യോട് കൂടി എല്ലാവും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവെ കോണ്‍ട്രാക്ടര്‍ ഉദയന് സമീപം ഭക്ഷണവുമായി ഇരുന്ന സുധര്‍മ്മനെ കുറവന്‍ എന്റെയടുത്ത് ഇരിക്കുന്നോ എന്ന് ആക്രോശിച്ച് കൊണ്ട് അടിക്കുകയായിരുന്നുവെന്ന് പറയുന്നു മുഖത്ത് അടിയേറ്റ സുധര്‍മന്റെ മൂക്ക് തകര്‍ന്ന് രക്തം വരുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.

Read Also : ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് വീണ്ടും കുരുക്കിൽ; അടുത്ത ബന്ധുവിൻ്റെ 72 കോടി കളളപ്പണം കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ്

ബോധരഹിതനായി വീണ സുധര്‍മ്മനെ ഉദയന്‍ നിലത്തിട്ട് ചവിട്ടിയെന്ന് തൊഴിലാളികള്‍ പറയുന്നു. അക്രമം തടയാന്‍ എത്തിയ മറ്റ് തൊഴിലാളികളെയും കോണ്‍ട്രാക്ടര്‍ മര്‍ദ്ദിക്കുകയായിരുന്നു. കോണ്‍ട്രാക്ടറുടെ ആക്രമണത്തില്‍ ഭയന്ന തൊഴിലാളികള്‍ അബോധാവസ്ഥയിലായ സുധര്‍മ്മനെയും താങ്ങിയെടുത്ത് 20 കിലോമീറ്ററോളം നടന്ന് തൊട്ടടുത്തെ റെയില്‍വെ സ്റ്റേഷനില്‍ എത്തുകയും,  പലരില്‍ നിന്നും സ്വീകരിച്ച പണം ഉപയോഗിച്ച് ട്രെയിന്‍ മാര്‍ഗം കണ്ണൂരില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ പൊലീസില്‍ ഉദയനെതിരെ പരാതി നല്‍കുകയായിരുന്നു.

സുധര്‍മ്മന്റെ പരാതിയില്‍  പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദയന്‍ നടത്തുന്ന പീഡനങ്ങള്‍ കര്‍ണ്ണാടകയിലെ ഉള്‍ഗ്രാമങ്ങളിലായതിനാല്‍ മര്‍ദ്ദനങ്ങളും ജാതീയ അധിക്ഷേപങ്ങളും സഹിച്ച് ജോലി ചെയ്യുന്ന നിരവധി തൊഴിലാളികള്‍ ഉണ്ടെന്നാണ് വിവരം.  പ്രതിഷേധിക്കുന്നവരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും കൊല്ലുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയുമാണ് ഉദയന്‍ ജോലിയെടുപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button