KeralaLatest NewsNewsIndia

രാജ്യസുരക്ഷയെ തന്നെ ബാധിക്കും, ഇങ്ങനെ പോയാൽ സ്വപ്നയും സരിത്തും ഉടൻ പുറത്തിറങ്ങും; വഴിമുട്ടി കേസ്

സ്വര്‍ണക്കടത്തു കേസില്‍ ആഫ്രിക്കയില്‍ പോകാന്‍ അനുമതി കിട്ടാതെ എന്‍.ഐ.എ

സംസ്ഥാന സർക്കാരിനെ പിടിച്ചുകുലുക്കിയ സ്വർണ്ണക്കടത്ത് കേസ് വഴിമുട്ടുന്നു. സ്വർണക്കടത്തിനു ഭീകരവാദ ബന്ധമുണ്ടെന്ന എന്‍.ഐ.എ. വാദം തെളിയിക്കാൻ തക്കതായ തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസാണിതെന്നു കോടതിയില്‍ എന്‍.ഐ.എ. ആവര്‍ത്തിക്കുന്നുണ്ട്‌.

നയതന്ത്ര ചാനല്‍ വഴി 21 തവണ സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ക്ക്‌ ഇസ്ലാമിക ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ റിപ്പോർട്ട് നൽകിയെങ്കിലും ഇതിനാധാരമായ തെളിവ്‌ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ പത്തു പ്രതികള്‍ ജാമ്യത്തിലിറങ്ങിയതു അന്വേഷണ സംഘത്തിനു തിരിച്ചടിയായി.

Also Read: ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 8.37 കോടി കടന്നു

കള്ളക്കടത്തുവഴി ലഭിക്കുന്ന പണം പ്രതികള്‍ ഏതെങ്കിലും തരത്തില്‍ തീവ്രവാദത്തിനുപയോഗിച്ചോ എന്ന ചോദ്യത്തിനും മതിയായ തെളിവ് ഹാജരാക്കാൻ എന്‍.ഐ.എയ്ക്ക് സാധിച്ചില്ല. കേസിൽ സരിത്ത്‌, സ്വപ്‌ന, സന്ദീപ്‌ ഉള്‍പ്പെടെ ആറുവരെയുള്ള പ്രതികള്‍ക്കാണു ജാമ്യം കിട്ടാത്തത്‌. രാജ്യദ്രോഹം തെളിയിക്കാനായില്ലെങ്കില്‍, വൈകാതെ ഇവര്‍ക്കും ജാമ്യം ലഭിക്കും.

സ്വര്‍ണക്കടത്തു പ്രതികള്‍ക്ക്‌ അധോലോക കുറ്റവാളി ദാവൂദ്‌ ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന ആരോപണവും തെളിയിക്കപ്പെടാതെ കിടക്കുകയാണ്. കേസിലെ വമ്പന്മാര്‍ വിദേശത്താണെന്നും കോണ്‍സുല്‍ ജനറലിനും അഡ്‌മിന്‍ അറ്റാഷെയ്‌ക്കും പ്രധാന പങ്കുണ്ടെന്നും ആരോപിച്ച്‌ ഡല്‍ഹിയില്‍ നിന്നുള്ള അന്വേഷണ സംഘം മൂന്നു തവണ ദുബായിലെത്തിയെങ്കിലും അവരെ ചോദ്യം ചെയ്യാന്‍ കഴിയാതെ മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button