KeralaLatest NewsNews

സ്പീക്കറും സി എം രവീന്ദ്രനും ശിവശങ്കരനും ചതിച്ചത് ഒന്നുമറിയാത്ത മുഖ്യനെ?!

ഒന്നുമറിയാത്ത ഒരു പാവം മുഖ്യനെ സ്പീക്കറും സി എം രവീന്ദ്രനും ശിവശങ്കരനും അടക്കമുള്ളവർ ചതിക്കുകയാണ് സുഹൃത്തുക്കളേ...

മുഖ്യമന്ത്രി പിണറായി വിജയന്റെ ‘വലം കൈയും ഇടം കൈയും’ ഇപ്പോൾ സസ്പെൻഷനിലാണ്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറും വിവാദക്കൂട്ടിൽ കയറിയിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളു.

സ്വർണ്ണക്കടത്ത് കേസ്, അനധികൃതസ്വത്ത് സമ്പാദിക്കൽ, ബിനാമി ഇടപാട്, ലൈഫ് മിഷൻ അടക്കമുള്ള പദ്ധതിയിലെ ഇടപാടുകൾ അങ്ങനെ നീളുന്നു ശിവശങ്കറും രവീന്ദ്രനും കൂടി നടത്തിയ കള്ളക്കളികൾ. ഇരുവർക്കും പിന്നാലെ, മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റ് അംഗങ്ങളെ കൂടി ചോദ്യം ചെയ്യാൻ ഇ.ഡി തയ്യാറാണെന്ന സൂചനയാണ് പുറത്തുവരുന്നത്.

Also Read: കൊവിഡ് വാക്സിന്‍ വിതരണം ; കേരളത്തിലെ ഈ ജില്ലകളില്‍ നാളെ ഡ്രൈ റണ്‍

സ്വർണ്ണക്കടത്തിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കലും ബിനാമി ഇടപാടുകളും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ആരോപണമുയർന്ന സാഹചര്യത്തിൽ പ്രിയപ്പെട്ടവരെ പൊതിഞ്ഞു പിടിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചിരുന്നത്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ, ആരായിരുന്നാലും ശിക്ഷിക്കപ്പെടുമെന്നായിരുന്നു മുഖ്യൻ ആദ്യം പറഞ്ഞത്. രവീന്ദ്രനെ വിശ്വാസമാണെന്നായിരുന്നു മുഖ്യൻ പറഞ്ഞത്. കാര്യങ്ങൾ അറസ്റ്റിന്റെ വക്കിലെത്തിയപ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികളുടെ മെക്കിട്ട് കയറലായി.

ഒടുവിൽ ഇവർ നടത്തിയ ഇടപാടുകളെ കുറിച്ച് ഏകദേശ ധാരണ വന്നപ്പോൾ മറ്റ് വഴികളില്ലാതെ മുഖ്യന് സ്വന്തം മുഖം മിനുക്കേണ്ടി വന്നു. ഇതിനിടയിൽ, ബിനീഷ് കോടിയേരിയും കാരാട്ട് ഫൈസലുമെല്ലാം വന്നും പോയും ഇരുന്നു. ഒടുവിൽ, ഡോളര്‍കടത്ത്‌ കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന വാർത്തയാണ് വരുന്നത്. അതിലും ഞാനൊന്നുമറിഞ്ഞില്ലേ എന്ന ഭാവമാണ് മുഖ്യന്. ചുരുക്കി പറഞ്ഞാൽ ഒന്നുമറിയാത്ത ഒരു പാവം മുഖ്യനെ സ്പീക്കറും സി എം രവീന്ദ്രനും ശിവശങ്കരനും അടക്കമുള്ളവർ ചതിക്കുകയാണ് സുഹൃത്തുക്കളെ…

shortlink

Related Articles

Post Your Comments

Related Articles


Back to top button