COVID 19KeralaLatest NewsNews

എന്തെളുപ്പം…! ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിശോധന റിസള്‍ട്ട്

കൊച്ചി : ആര്‍ടിപിസിആര്‍ പരിശോധനയേക്കാള്‍ വേഗത്തില്‍ ഇനി കോവിഡ് പരിശോധന റിസള്‍ട്ട് അറിയാൻ കഴിയും. നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ് ( റിവേഴ്‌സ് ട്രാന്‍സ്‌ക്രിപ്‌റ്റൈസ് ലൂപ് മീഡിയേറ്റഡ് ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍) വഴിയുള്ള കൊറോണ വൈറസ് പരിശോധനയ്ക്ക് സംസ്ഥാനത്ത് സംവിധാനമൊരുക്കിയിരിക്കുന്നു.

പരിശോധനയ്ക്കുള്ള നിരക്ക് 1150 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുകയാണ്. ആര്‍ടി ലാംപ് പരിശോധന വഴി 30 മിനുട്ടിനുള്ളില്‍ ഫലം ലഭിക്കുന്നതാണ്. വിദേശ രാജ്യങ്ങളില്‍ ആര്‍ടി ലാംപ് സംവിധാനം നേരത്തെ ഉപയോഗിക്കുന്നതാണെങ്കിലും ഇന്ത്യയില്‍ പുതിയതാണ് ഇത്.

ആര്‍ടിപിസിആര്‍ പോലെ വിലയേറിയ ഉപകരണങ്ങളും ഈ സാങ്കേതിക വിദ്യയില്‍ ആവശ്യമില്ല. ഇന്ത്യയില്‍ ആര്‍ടി ലാംപ് പരിശോധനയ്ക്ക് ഐസിഎംആര്‍ നേരത്തെ അനുമതി നൽകിയിരുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button