Latest NewsNewsIndia

ബ്രിട്ടണില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ ആരോഗ്യ ഡെസ്‌ക്കില്‍ തെറ്റായ വിലാസം നല്‍കി കടന്നു കളഞ്ഞു

നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ബ്രിട്ടണില്‍ നിന്ന് 33000 ഇന്ത്യക്കാര്‍ തിരികെയെത്തിയെന്നാണ് കണക്ക്

ന്യൂഡല്‍ഹി : അതിതീവ്ര വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യം കനത്ത ജാഗ്രതയിലാണ്. എന്നാല്‍ ആളുകളുടെ നിരുത്തരവാദിത്വമായ പെരുമാറ്റം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ബ്രിട്ടണില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ ആരോഗ്യ ഡെസ്‌ക്കില്‍ തെറ്റായ വിലാസം നല്‍കി കടന്നു കളഞ്ഞുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ബ്രിട്ടണില്‍ നിന്നെത്തി വീടുകളിലേക്ക് മടങ്ങിയ നൂറ് കണക്കിന് പേര്‍ തെറ്റായ മേല്‍വിലാസമാണ് വിമാനത്താവളങ്ങളിലെ ആരോഗ്യ ഡെസ്‌ക്കില്‍ നല്‍കിയത്. പഞ്ചാബില്‍ 2500ഓളം പേര്‍, കര്‍ണാടകയില്‍ 570, തെലങ്കാനയില്‍ 279, മഹാരാഷ്ട്രയില്‍ 109, ഒഡീഷയില്‍ 27 എന്നിങ്ങനെ പോവുന്നു മേല്‍വിലാസം തെറ്റായി നല്‍കിയവരുടെ പട്ടിക.

പൊലീസ് അന്വേഷണം ഊര്‍ജിതമാണെന്നും സംസ്ഥാനത്ത് ഒളിവില്‍ പോയവരെയെല്ലാം ഉടന്‍ കണ്ടെത്തുമെന്നും മഹാരാഷ്ട്രാ ആരോഗ്യമന്ത്രി വ്യക്തമാക്കി. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ബ്രിട്ടണില്‍ നിന്ന് 33000 ഇന്ത്യക്കാര്‍ തിരികെയെത്തിയെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button