Latest NewsNewsBusiness

ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയില്‍ ശുഭസൂചന, സ്വര്‍ണ്ണനാണയ ശേഖരത്തിലും വിദേശ നാണ്യ കരുതല്‍ ധനത്തിലും വന്‍ കുതിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയില്‍ ശുഭസൂചന, സ്വര്‍ണ്ണനാണയ ശേഖരത്തിലും വിദേശ നാണ്യ കരുതല്‍ ധനത്തിലും വന്‍ കുതിപ്പ്.
1.008 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണ് സ്വര്‍ണ്ണനാണയ ശേഖരത്തില്‍ ഉണ്ടായിരിക്കുന്നത്. ഡിസംബര്‍ 18 ന് അവസാനിച്ച ആഴ്ച്ചയില്‍ ഇന്ത്യയുടെ സ്വര്‍ണ്ണശേഖരം 37.020 ബില്യണ്‍ ഡോളറാണ്. രാജ്യത്തെ വിദേശ നാണ്യ ശേഖരവും 2.563 ഉയര്‍ന്ന് 581.131 ബില്യണ്‍ ഡോളറിലെത്തി.

Read Also : കെഎസ്‌ആര്‍ടിസിയില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ബിഎംഎസ്; ഇടതു സംഘടനയ്ക്ക് തിരിച്ചടി

വിദേശ കറന്‍സി ആസ്തികള്‍ 1.482 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 537.727 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതിവാര കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര നാണയ നിധി ഉള്ള പ്രത്യേക ഡ്രോയിംഗ് അവകാശങ്ങള്‍ 12 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 1.515 ബില്യണ്‍ ഡോളറിലെത്തി. ഐ എം എഫുമായുള്ള രാജ്യത്തിന്റെ കരുതല്‍ സ്ഥാനവും ഉയര്‍ന്നു. കരുതല്‍ സ്ഥാനം 160 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 4.870 ബില്യണ്‍ ഡോളറിലെത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button