KeralaLatest NewsArticleNewsWriters' CornerFacebook Corner

അടയ്ക്കാ രാജുവും, വേണുഗോപാലൻ നായരും കള്ളസാക്ഷികൾ? കോട്ടൂരച്ചന് വേണ്ടി പണമിറക്കുന്നത് സഭയല്ലെന്ന് ജസ്റ്റിൻ ജോർജ്

സിസ്റ്റർ അഭയ കേസ് ആദ്യം മുതൽ വസ്തുനിഷ്ഠമായി പഠിച്ച ജസ്റ്റിൻ ജോർജിന്റെ പോസ്റ്റ്

സിസ്റ്റർ അഭയകേസിൽ ആദ്യം മുതൽ തന്നെ വസ്തുനിഷ്ഠമായി പഠിച്ച ജസ്റ്റിൻ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. അടയ്ക്കാ രാജുവും വേണുഗോപാലൻ നായരും കള്ളസാക്ഷികളാണെന്ന് പറയുന്ന പോസ്റ്റിൽ എന്തുകൊണ്ട് ഇരുവരേയും ശാസ്ത്രീയമായ യാതൊരു പരിശോധനകൾക്കും സിബിഐ വിധേയം ആക്കിയിട്ടില്ല എന്ന് ജസ്റ്റിൻ ചോദിക്കുന്നു. ജസ്റ്റിൻ ജോർജിന്റെ പോസ്റ്റ് ഇങ്ങനെ:

Also Read: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് ഒരു കോടയിലധികം രൂപയുടെ സ്വർണ്ണം

സിസ്റ്റർ അഭയയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട കേസിലെ സാക്ഷി ആയിരുന്നു അച്ചാമ്മയെ നാർക്കോ ടെസ്റ്റിന് വിധേയ ആക്കാതെ ഇരിക്കാൻ ഇന്ത്യയിലെ പ്രധാനപ്പെട്ട വക്കീലന്മാരിൽ ഒരാളായ ഹരീഷ് സാൽവയെ വെച്ച് കോടതിയിൽ കേസ് നടത്തിയതിനെ കുറിച്ച് വസ്തുതാ വിരുദ്ധമായിട്ടാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിസ്സാര ശമ്പളത്തിന് അടുക്കള ജോലി ചെയ്യുന്ന അച്ചാമ്മ എന്ന സിബിഐ കുറ്റപത്രത്തിലെ പ്രയോഗം തന്നെ തെറ്റാണ്. അടുക്കളയിലെ ജോലിയാണ് ചെയ്യുന്നത് എങ്കിലും അച്ചാമ്മ സിസ്റ്റർ അഭയയും, സിസ്റ്റർ സെഫിയും അംഗം ആയിരുന്ന സന്യാസ സമൂഹത്തിലെ സ്ഥിരം അംഗമാണ്.

1975 ഇൽ അടുക്കളയിലെ ജോലിക്ക് വേണ്ടി സെയിന്റ് ജോസഫ് കോൺഗ്രിഗേഷനിൽ വന്ന അച്ചാമ്മ ഉൾപ്പടെ 8 പെൺകുട്ടികൾ സിസ്റ്റർ അഭയ മരിക്കുന്നതിന് 2 വർഷം മുൻപ് 1990 ഇൽ ബന്ധുക്കളായ 150 ഓളം ആൾക്കാരുടെ സാന്നിധ്യത്തിൽ വ്രത വാഗ്ദാനം ചെയ്തു സ്ഥിരം അംഗമായി മാറിയതിന് സെയിന്റ് ജോസഫ് കോൺഗ്രിഗേഷന്റെ ക്രോണിക്കിളിലെ 68 മത്തെ പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത് തെളിവാണ്. നാർകോ പരിശോധന നടത്തണം എന്ന സിബിഐയുടെ ആവശ്യത്തോട് യാതൊരു എതിർപ്പും കൂടാതെ സഹകരിച്ച സിസ്റ്റർ സെഫിക്ക് ഉണ്ടായ ദുരനുഭവമാണ് അച്ചാമ്മ ഉൾപ്പടെ അവരുടെ കൂടെ ഉള്ള ആരെയും നാർക്കോ പരിശോധനക്ക് വിട്ടു കൊടുക്കേണ്ട എന്ന് തീരുമാനിക്കാൻ ഉണ്ടായ കാരണം.

Also Read: ആശ്വാസം…! രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു, 24 മണിക്കൂറിനിടെ 20,036 പേര്‍ക്ക് കോവിഡ്

സെയിന്റ് ജോസഫ് കോൺഗ്രിഗേഷനിലെ അച്ചാമ്മ ഉൾപ്പടെ മൂന്ന് പേരുടെ കൂടി നാർക്കോ പരിശോധന നടത്തണം എന്ന നിലപാട് എടുത്ത സിബിഐയുടെ പ്രധാന (കള്ള)സാക്ഷികളായ അടക്കാ രാജുവിനെയോ, വേണുഗോപാലൻ നായരെയോ ശാസ്ത്രീയമായ യാതൊരു പരിശോധനകൾക്കും വിധേയം ആക്കിയിട്ടില്ല എന്നത് വിരോധാഭാസമാണ്!

സിസ്റ്റർ സെഫിക്കും, അച്ചാമ്മ ഉൾപ്പടെ ഉള്ളവർക്കും കേസിന് വേണ്ടി ചിലവായ തുക മുടക്കിയത് അവർ അംഗം ആയിരിക്കുന്ന സെയിന്റ് ജോസഫ് കോൺഗ്രിഗേഷനാണ്. ജോസഫ് പൂത്തൃക്കയിൽ അച്ചന്റെ കേസിന് വേണ്ടി പണം ചിലവാക്കിയത് അദ്ദേഹം അംഗം ആയിരിക്കുന്ന OSH സൊസൈറ്റിയാണ്. കോട്ടയം അതിരൂപത വൈദികനായ തോമസ് കോട്ടൂർ അച്ചന് വേണ്ടി പണം ചിലവാക്കുന്നത് അദ്ദേഹത്തിന്റെ കുടുംബമാണ് എന്നതും 500 കോടിയുടെ കള്ളകഥ പ്രചരിപ്പിക്കുന്നവർ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

https://www.facebook.com/justinvenattu/posts/3795267983827367

shortlink

Related Articles

Post Your Comments

Related Articles


Back to top button