ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യാനൊരുങ്ങുന്നുവെന്ന വാർത്ത കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തരമൊരു കാര്യം ചെയ്തിട്ടുണ്ടെങ്കിൽ ശ്രീരാകൃഷ്ണൻ സ്പീക്കർ സ്ഥാനം ഒഴിയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
സ്പീക്കർ എന്ന പദവിക്ക് ഒരു പവിത്രതയുണ്ട്. അത് കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനായ വ്യക്തി തന്നെ അത് നശിപ്പിച്ചു. സ്പീക്കർ സ്ഥാനം രാജിവെയ്ക്കുക എന്ന ഒരു വഴിയേ ശ്രീരാമകൃഷ്ണനു മുന്നിൽ ഇനിയുള്ളു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കർ എങ്ങനെയാണ് ബന്ധമുണ്ടാക്കിയത്, പ്രതികൾക്ക് കൈമാറിയ ബാഗിൽ ഉണ്ടായിരുന്നത് എന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക് സ്പീക്കർ കൃത്യമായ മറുപടി നൽകിയേ തീരൂ എന്ന് സുരേന്ദ്രൻ പറയുന്നു.
Also Read: വിനോദ സഞ്ചാരികള്‍ക്ക് ഗംഭീര പുതുവത്സര സമ്മാനവുമായി കെഎസ്ആര്‍ടിസി
അതേസമയം, സ്പീക്കര്‍ക്ക് ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മാന്യതയുണ്ടെങ്കില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോള്‍ തന്നെ ആ സ്ഥാനത്ത് നിന്നും മാറിനില്‍ക്കണമെന്നും ചെന്നിത്തല വിമർശിച്ചു.
പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാര്‍ത്തയിലൂടെ പുറത്തുവരുന്നതെന്നാണ് പികെ ഫിറോസ് പറഞ്ഞത്. സ്പീക്കര്‍ക്കെതിരെ സംശയമാണ് ഉയരുന്നതെങ്കിൽ പോലും ആ സംശയനിവാരണം നടത്തുന്നതുവരെ ആ സ്ഥാനത്തിരിക്കാന്‍ പാടില്ലെന്നും ഫിറോസ് പ്രതികരിച്ചു.
Post Your Comments