KeralaLatest NewsNews

കേരളത്തിൽ ചരിത്രം എഴുതി ബിഎംഎസ്, കെസ്ആർടിസി യിൽ കെഎസ്ടി എംപ്ലോയിസ് സംഘ് ഔദ്യോഗിക യൂണിയൻ

ചരിത്ര വിജയത്തിനായി പ്രവർത്തിച്ച കെഎസ്ആര്‍ടിസിയിലെ എല്ലാ ബിഎഎസ് പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റു ദേശസ്‌നേഹികള്‍ക്കും ബിഎംഎസ് സംസ്ഥാ സമിതി അഭിനന്ദനങ്ങള്‍ അറിയിച്ചു

തിരുവനന്തപുരം: കേരളത്തില്‍ പുതിയ ചരിത്രമെഴുതി ഭാരതീയ ജനതാ പാർട്ടിയോട് ആഭിമുഖ്യം പുലർത്തുന്ന ബിഎംഎസ് നേതൃത്വം നല്‍കുന്ന കെ.എസ്.ടി എംപ്ലോയീസ് സംഘ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനായി തിരഞ്ഞെടുക്കപ്പെട്ടു.

Also related: ‘ദുരന്തങ്ങളുടെ വർഷം’ ചരിത്രത്തിൽ ഇടം നേടി 2020

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ കെഎസ്ആര്‍ടിസിയില്‍ നടന്ന ഹിതപരിശോധനയില്‍ ചരിത്ര വിജയം കുറിച്ചത് കഴിഞ്ഞ നാലു പതിറ്റാണ്ടുകാലത്തെ ത്യാഗോജ്വലമായ പ്രവര്‍ത്തനത്തിന്റേയും പരിശ്രമത്തിന്റേയും ഫലമാണെന്ന് ഹിതപരിശോധയിൽ നേടിയ അംഗികാരത്തെ തുടർന്ന് യൂണിയൻ നേതാക്കൾ പ്രതികരിച്ചു.

Also related: ഒമാനിൽ ഈ മാസത്തെ ഇന്ധനവില അറിയാം

കെഎസ്ആർടിസി രൂപം കൊണ്ടതിന് ശേഷം ആദ്യമായാണ് ബിഎംഎസ് നേതൃത്വത്തിലുള്ള യൂണിയന്‍ അംഗീകൃത യൂണിയനായി തെരഞ്ഞെടുക്കപ്പെടുന്നത്.ഹിതപരിശോധനയില്‍ 80 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ 18 ശതമാനം വോട്ട് നേടിയാണ് കെഎസ്ടി എംപ്ലോയിസ് സംഘ് ചരിത്രം കുറിച്ചത്.

Also related: കൊവിഡ് പരിശോധന നിരക്ക് കുറച്ച് കേരളം

ചരിത്ര വിജയത്തിനായി പ്രവർത്തിച്ച കെഎസ്ആര്‍ടിസിയിലെ എല്ലാ ബിഎഎസ് പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റു ദേശസ്‌നേഹികള്‍ക്കും ബിഎംഎസ് സംസ്ഥാ സമിതി അഭിനന്ദനങ്ങള്‍ അറിയിച്ചു.

Also related: ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്; ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ കുതിപ്പ്, തിരിച്ചു വരവിന്റെ പാതയിൽ

‘കാലകാലങ്ങളായി ഇടതു വലതു മുന്നണികള്‍ രാഷ്ട്രീയ ലാഭത്തിനായി തകര്‍ക്കാന്‍ ശ്രമിച്ച കെഎസ്ആര്‍ടിസിയെ കൈ പിടിച്ചുയര്‍ത്താന്‍ ബിഎംഎസിനെ തൊഴിലാളികള്‍ നെഞ്ചിലേറ്റിയെന്നതിനാലാണ് ഈ തിളക്കമാര്‍ന്ന അംഗീകാരം’, ബിഎംഎസ് സംസ്ഥാന സമിതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button