Latest NewsKeralaNews

കുതിരാന്‍ അപകടം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്

ഉദ്യോഗസ്ഥര്‍ ലോറിയുടെ ബ്രേക്ക് പരിശോധിച്ചിരുന്നു

തൃശൂര്‍ : കുതിരാന്‍ ദേശീയ പാതയില്‍ മൂന്നു പേരുടെ ജീവനെടുത്ത അപകടത്തിന്റെ കാരണത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതു കൊണ്ടല്ല അപകടം ഉണ്ടായതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എ.കെ ശശികുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്.

ലോറി ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് സൂചന. ഉദ്യോഗസ്ഥര്‍ ലോറിയുടെ ബ്രേക്ക് പരിശോധിച്ചിരുന്നു. എന്നാല്‍ തകരാറുകളൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. കുതിരാന്‍ ഇറക്കമിറങ്ങുമ്പോള്‍ ടാങ്കറിലിടിച്ച് നിയന്ത്രണം വിട്ട ചരക്കു ലോറി ആദ്യം സ്‌കൂട്ടറിന് മുകളിലേക്ക് പാഞ്ഞു കയറി വലിച്ചു കൊണ്ടു പോയി. തുടര്‍ന്ന് മുന്നില്‍ പോയിരുന്ന ടെമ്പോ ട്രാവലറിലും രണ്ട് പിക്കപ്പ് വാനുകളിലുമിടിച്ചു.

അവസാനം രണ്ട് കാറിലും ബൈക്കിലും ഇടിച്ച ശേഷം കണ്ടെയ്നര്‍ ലോറിയിലിടിച്ചാണ് നിന്നത്. സ്‌കൂട്ടറും കാറും ലോറിക്കടിയില്‍ കുടുങ്ങി. ജെസിബി കൊണ്ടു വന്ന് ലോറി പൊക്കിയാണ് അടിയില്‍പ്പെട്ടവരെ പുറത്തെടുത്തത്. അപകടത്തില്‍ രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്. ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലോറി ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്ക്ക് കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button