Latest NewsNewsIndia

നിര്‍ണായക ആവശ്യവുമായി ഇഡിക്ക് മെഹ്ബൂബയുടെ കത്ത്

തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് മെഹ്ബൂബയുടെ കത്തിലെ പ്രധാന ആവശ്യം

ശ്രീനഗര്‍ : നിര്‍ണായക ആവശ്യവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കത്തയച്ച് ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. തന്നെയും കുടുംബത്തെയും വേട്ടയാടുന്നത് നിര്‍ത്തണമെന്നാണ് മെഹ്ബൂബയുടെ കത്തിലെ പ്രധാന ആവശ്യം. തന്റെ കുടുംബവുമായോ പാര്‍ട്ടിയുമായോ ബന്ധമുള്ളവരെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും പിന്നില്‍ തന്നെ വേട്ടയാടുകയാണ് ലക്ഷ്യമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചാണ് അന്വേഷണത്തിന്റെ മറവില്‍ നടത്തുന്ന തെരച്ചിലുകളെന്നും മരിച്ചു പോയ പിതാവിന്റെ സ്മാരകം, സഹോദരങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളാണ് ചോദ്യം ചെയ്യുന്നതെന്നും മെഹ്ബൂബ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button