യാത്രക്കാർക്ക് ഇന്ത്യൻ റെയിൽവേയുടെ പുതുവർഷ സമ്മാനം. ഓൺലൈൻ റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായുള്ള ഇ ടിക്കറ്റിംഗ് വെബ്‌സൈറ്റ് നവീകരിച്ചു. നവീകരിച്ച ഇ ടിക്കറ്റിംഗ് വെബ്‌സൈറ്റും മൊബൈൽ ആപ്പും പുറത്തിറക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ മന്ത്രി പിയുഷ് ഗോയൽ വീഡിയോ കോൺഫറൻസ് വഴിയാണ് വെബ്‌സൈറ്റും ആപ്ലിക്കേഷനും പുറത്തിറക്കിയത്.
www.irctc.co.in എന്ന വെബ്‌സൈറ്റും ഐആർസിടിസി റെയിൽ കണക്ട് എന്ന മൊബൈൽ ആപ്ലിക്കേഷനുമാണ് പുറത്തിറക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം, ഭക്ഷണം, വിശ്രമ മുറി, ഹോട്ടൽ എന്നിവയെല്ലാം ബുക്ക് ചെയ്യാനുള്ള സംവിധാനം ഇവയിലുണ്ട്. ഒരു ക്ളിക്കിൽ തന്നെ എല്ലാ സൗകര്യവും ലഭ്യമാക്കുക എന്നതാണ് റെയിൽവേയുടെ ഉദ്ദേശം.
ആവശ്യമായ വിവരങ്ങൾ ഓട്ടോമാറ്റിക്കായി പൂരിപ്പിച്ച് റെഗുലർ, ഫേവറേറ്റ് യാത്രകൾ ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു സവിശേഷത. യൂസർ അക്കൗണ്ട് പേജിൽ റീഫണ്ട് സംബന്ധിച്ച തൽസ്ഥിതിയും മനസിലാക്കാൻ കഴിയും. വിവരങ്ങളെല്ലാം ഒരു പേജിൽ തന്നെ ഉൾപ്പെടുത്തി യാത്രക്കാർക്ക് വളരെ സൗകര്യപ്രദമായ രീതിയിലാണ് വെബ്സൈറ്റ് നവീകരിച്ചിരിക്കുന്നത്.
Post Your Comments