KeralaLatest NewsNewsIndia

പ്രധാനമന്ത്രി ആവാസ് യോജന: ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചുനൽകിയ യുപിക്കും മധ്യപ്രദേശിനും പ്രധാനമന്ത്രിയുടെ അഭിനന്ദനം

കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പ്രോത്സാഹനം മികച്ചതാണെന്നും അദ്ദേഹത്തിന്റെ പരിഗണന കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്നതാണ് എന്നും മധ്യപ്രദേശ്, യുപി മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് തിരിച്ച് പ്രതികരണവും രേഖപ്പെടുത്തി

ഡൽഹി: കേന്ദ്ര സർക്കാറിൻ്റെ സൗജന്യ പാർപ്പിട പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഏറ്റവും കൂടുതൽ വീടുകൾ വെച്ച് നൽകിയ ഉത്തർ പ്രദേശ്, മധ്യപ്രദേശ് സർക്കാറുകൾക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം. എല്ലാവർക്കും പാർപ്പിടമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു

പദ്ധതി പ്രകാരം ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയത് ഉത്തർപ്രദേശ് സർക്കാരാണ്.പി എം എ വൈ (അർബൻ) പദ്ധതി പ്രകാരം 17,58,000 വീടുകൾ വെച്ച് നൽകിയതായും 10,58,000 വീടുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ് എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കി.

മധ്യ പ്രദേശാണ് പദ്ധതി പ പ്രകാരം ഏഴ് ലക്ഷത്തിൽ പരം ഭവനങ്ങൾ നിർമ്മിച്ചു നൽകി രണ്ടാം സ്ഥാനത്ത്. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി പ്രകാരം 2022ഓടെ സംസ്ഥാനത്തെ അർഹരായ മുഴുവൻ പേർക്കും ഭവന നിർമ്മാണം സാദ്ധ്യമാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.

കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പ്രോത്സാഹനം മികച്ചതാണെന്നും അദ്ദേഹത്തിന്റെ പരിഗണന കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഊർജ്ജം നൽകുന്നതാണ് എന്നും മധ്യപ്രദേശ്, യുപി മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിയുടെ അഭിനന്ദനത്തിന് തിരിച്ച് പ്രതികരണവും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button