Latest NewsNewsIndia

രാജ്‌കോട്ടിൽ കേന്ദ്രസർക്കാർ പദ്ധതിയ്ക്ക് കീഴിൽ നിർമ്മിച്ച വീടുകൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

അഹമ്മദാബാദ് : കേന്ദ്രസർക്കാർ സഹകരണത്തോടെ നടപ്പാക്കുന്ന ലൈറ്റ് ഹൗസ് പദ്ധതിയുടെ കീഴിൽ രാജ്‌കോട്ടിൽ നിർമ്മിച്ച വീടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 1,144 വീടുകളുടെ ഉദ്ഘാടനമാണ് അദ്ദേഹം നിർവ്വഹിക്കുക. വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാനത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകൾക്ക് സ്വന്തമായി വീട് നിർമ്മിച്ചു നൽകുന്ന പദ്ധതിയാണ് ലൈറ്റ് ഹൗസ്. ഗ്രീൻ കൺസ്ട്രക്ഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്.രാജ്‌കോട്ടിന് പുറമേ രാജ്യത്തെ അഞ്ച് പ്രദേശങ്ങളിൽ കൂടി ലൈറ്റ് ഹൗസ് പദ്ധതി നടപ്പാക്കുന്നുണ്ട്. ഇൻഡോർ, ചെന്നൈ, റാഞ്ചി, അഗർത്തല, ലക്‌നൗ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി പാവങ്ങൾക്ക് വീടുകൾ നിർമ്മിക്കുന്നത്.

കഴിഞ്ഞ ദിവസം രാജ്‌കോട്ടിൽ പുതുതായി നിർമ്മിക്കുന്ന എയിംസ് ആശുപത്രിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button