KeralaLatest NewsNews

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കാൻ ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

ലഭിച്ച അപേക്ഷകളുടെ പരിശോധന ജനുവരി 15 നകം പൂർത്തിയാക്കി യോഗ്യമായവരെ പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അതാത് ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കും

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടർപട്ടികയിൽ പുതിയതായി പേര് ചേർക്കാൻ ലഭിച്ച അപേക്ഷകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. പുതിയതായി പട്ടികയിൽ പേര് 9,66,983 അപേക്ഷകളാണ് ലഭിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. 2020ഡിസംബർ 31 വരെ ലഭിച്ച അപേക്ഷകളുടെ എണ്ണമാണിത്. ലഭിച്ചിട്ടുള്ള അപേക്ഷകളിൽ അപേക്ഷകളിൽ 7,58,803 എണ്ണം പുതുതായി പേര് ചേർക്കാനുള്ള.താണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 2020 നവംബർ 16ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചശേഷം ലഭിച്ചതാണ് ഇത്രയും അപേക്ഷകൾ.

Also related: ബ്രിട്ടനിലേക്കുളള വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രി

ലഭിച്ച അപേക്ഷകളുടെ പരിശോധന ജനുവരി 15 നകം പൂർത്തിയാക്കി യോഗ്യമായവരെ പുതിയ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അതാത് ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിൽ സംവിധാനമൊരുക്കും എന്ന് തെരഞ്ഞെടുപ്പ് കമ്മീഷ്ണർ വ്യക്തമാക്കി. ജില്ലകളിൽ നിന്നുള്ള ലിസ്റ്റ് ജനുവരി 16ന് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കണം. കമ്മീഷൻ ഈ പട്ടികയ്ക്ക് അംഗീകാരം നൽകി ജനുവരി 20 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരികരിക്കും. അന്തിമ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് അധികം വൈകാതെ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാനുള്ള സംവിധാനവും ഒരുക്കും.

Also related: ഇനിയും ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍, കേന്ദ്രത്തിനെതിരെ ഭീഷണിയുമായി കര്‍ഷക നേതാവ്

വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്യാൻ 1,09,093 അപേക്ഷകളും ലഭിച്ചു. പ്രവാസി കേരളീയരുടെ 3595 ഉം തിരുത്തലുകൾ വരുത്താൻ 67,852 ഉം മണ്ഡലത്തിനുള്ളിൽതന്നെ വിലാസം മാറ്റാൻ 2760 ഉം അപേക്ഷകൾ ലഭിച്ചിട്ടുണ്ട് എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button