KeralaLatest NewsNews

‘പോലീസുകാരെ കുറ്റം പറയാന്‍ പറ്റില്ല’: ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തിൽ എസ്പി കെ.ജി സൈമണ്‍

വിരമിച്ചെങ്കിലും സേനയുമായുള്ള ആത്മബന്ധത്തിന് വിരാമമുണ്ടാകില്ലെന്നും ഭാവിയിലും സേനയോട് ചേര്‍ന്ന് നില്‍ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ വെന്തു മരിച്ച സംഭവത്തില്‍ പോലീസുകാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്ന് കേരള പോലീസിലെ ഷെര്‍ലോക്ക് ടോം എന്നറിയപ്പെടുന്ന എസ്പി കെ. ജി. സൈമണ്‍. പോലീസുകാര്‍ക്ക് പൊതുജനങ്ങളോടുള്ള സമീപനം കൂടുതല്‍ ജനകീയമാകണം എന്നത് വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. കൂടത്തായി ഉള്‍പ്പെടെയുള്ള കേസുകളുടെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ. ജി. സൈമണ്‍ ഇന്നലെയാണ് സര്‍വീസില്‍ നിന്നും വിരമിച്ചത്.

Read Also: പ്രതിസന്ധികള്‍ക്കിടയിലും കേരളത്തിന്റെ വികസനം വൻ കുതിപ്പിലേയ്ക്ക്; സർക്കാരിന് അഭിമാനമെന്ന് മുഖ്യമന്ത്രി

കൂടത്തായി കൊലപാതക കേസ് മാത്രം മതി കെ. ജി. സൈമണ്‍ എന്ന പോലീസുകാരന്റെ അന്വേഷണ മികവ് മനസിലാക്കാന്‍. ഒടുവില്‍ കാക്കി കുപ്പായത്തോട് സാങ്കേതികമായി വിടപറയുന്ന വേളയിലും പൊലീസ് സേനക്ക് നേരെ ഉയരുന്ന ചില ആക്ഷേപങ്ങളില്‍ നിരാശനാണ് അദ്ദേഹം. ചില സമയങ്ങളില്‍ ക്ഷണ നേരത്തില്‍ തീരുമാനം എടുക്കേണ്ടി വരും. അതുമൂലം ഉണ്ടാകുന്ന നഷ്ടങ്ങള്‍ മനപ്പൂര്‍വമാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലന്നും കെ. ജി. സൈമണ്‍ പറഞ്ഞു. പൊതുജനകളാണ് വലുത്. അവര്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് ഓരോ പൊലീസുകാരന്റെയും ഉത്തരവാദിത്വം. വിരമിച്ചെങ്കിലും സേനയുമായുള്ള ആത്മബന്ധത്തിന് വിരാമമുണ്ടാകില്ലെന്നും ഭാവിയിലും സേനയോട് ചേര്‍ന്ന് നില്‍ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button