Latest NewsNewsIndia

മമതയ്ക്ക് വീണ്ടും തിരിച്ചടി: സുവേന്ദു അധികാരിയുടെ സഹോദരനും ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: മമത സർക്കാരിന് വീണ്ടും തിരിച്ചടി. സുവേന്ദു അധികാരിയുടെ സഹോദരന്‍ സൗമേന്ദു അധികാരിയും ബിജെപിയില്‍ ചേര്‍ന്നു. കൊന്തായി നഗരസഭാ അദ്ധ്യക്ഷനായിരുന്ന അദ്ദേഹം 14 തൃണമൂല്‍ കൗണ്‍സിലര്‍മാര്‍ക്കും അയ്യായിരത്തോളം പ്രവര്‍ത്തകര്‍ക്കുമൊപ്പമാണ് ബിജെപിയിലെത്തിയത്. സുവേന്ദു അധികാരിയാണ് രാജിവെച്ചെത്തിയ കൗണ്‍സിലര്‍മാര്‍ക്ക് ബിജെപി പതാക കൈമാറിയത്.

ഈസ്റ്റ് മിഡ്‌നാപൂരിലെ കൊന്തായി ഡോര്‍മിറ്ററി ഗ്രൗണ്ടില്‍ നടന്ന ബിജെപി യോഗ്ദാന്‍ മേളയിലാണ് സൗമേന്ദു അധികാരിയും അണികളും പുതിയ രാഷ്ട്രീയ തട്ടകം പ്രഖ്യാപിച്ചത്. സുവേന്ദു അധികാരിയും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പശ്ചിമബംഗാളിനെ സുവര്‍ണ ബംഗാളാക്കാനുളള പ്രധാനമന്ത്രിയുടെ ആശയങ്ങളും വാഗ്ദാനങ്ങളും നിറവേറ്റുന്ന സര്‍ക്കാര്‍ ബംഗാളില്‍ അധികാരത്തിലെത്തുമെന്ന് സുവേന്ദു അധികാരി യോഗത്തില്‍ പറഞ്ഞു. പരാജയഭീതി മൂലമാണ് ബംഗാളിലെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് തൃണമൂല്‍ വൈകിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button