ജമ്മു കാശ്മീർ: 2020ൽ ഇന്ത്യയെ ലക്ഷ്യം വെച്ച മുഴുവൻ പാകിസ്ഥാൻ തീവ്രവാദികളേയും വധിച്ചതായി ഇന്ത്യൻ സൈന്യം. 2020ൽ പാകിസ്ഥാനിൽ നിന്നുമെത്തിയത് 37 ഭീകരവാദികളെയാണ് എന്നാണ് റിപ്പോർട്ടുകൾ. ഈ ഭീകരരെയെല്ലാ സൈന്യം വധിച്ചതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Also related: സിയാച്ചിനിൽ ആദ്യമായി കാലു കുത്തിയ ഇന്ത്യൻ സൈനികൻ ‘ബുൾ ‘ നരേന്ദ്രകുമാർ അന്തരിച്ചു
2019ൽ ആകെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈകളാൽ കൊല്ലപ്പെട്ടത് 152 ഭീകരരാണ്. 32 പാകിസ്ഥാൻ തീവ്രവാദികളേയും 120 പ്രാദേശിക തീവ്രവാദികളേയുമാണ് ആ വർഷം സൈന്യം വധിച്ചത്. ജമ്മുകശ്മീരിൽ 2018 ൽ, 257 തീവ്രവാദികളെ സൈന്യം കാലപുരിക്കയച്ചു.
Also related : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എസ് എഫ് ഐ ആഘോഷം എന്ന പേരിൽ തീക്കളി ;മൗനി ബാബയായി പിണറായി
2020ൽ 166 പ്രാദേശിക തീവ്രവാദികളേയും, 37 പാകിസ്ഥാൻ തീവ്രവാദികളേയും ഉൾപ്പെടെ 203 ഭീകരരെയാണ് സൈന്യവും ജമ്മുകശ്മീർ പോലീസും സിആർപിഎഫും സംയുക്തമായി ചേർന്ന് വധിച്ചത്.
Also related: ശൗര്യചക്ര ജേതാവിനെ കൊലപ്പെടുത്തിയ ഖാലിസ്ഥാൻ ഭീകരൻ ഡൽഹി പോലിസിൻ്റെ പിടിയിൽ
ജമ്മുകശ്മീരിൽ ഈ വർഷം നടന്ന 96 ഭീകരാക്രമണങ്ങളിൽ 43 പേർ കൊല്ലപ്പെടുകയും 92 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.2019 മായി താരതമ്യം ചെയ്താൽ 2020ൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സാധാരണ ജനങ്ങളുടെയെണ്ണം കുറവാണ് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.
Post Your Comments