KeralaLatest NewsArticleNewsWriters' Corner

പിണറായി ഭരണം അടിയന്തിരാവസ്ഥയേക്കാൾ ഭീകരം, നാലര വർഷത്തിനിടയിൽ പോലീസ് കൊലപ്പെടുത്തിയത് 35 പേരെ

ഐപിഎസ് റാങ്ക് മുതല്‍ സിവിൽ പൊലീസ് ഓഫിസര്‍വരെയുള്ള ക്രിമിനലുകൾ പോലീസ് സേനയിൽ സ്വൈരവിഹാരം നടത്തുമ്പോൾ, പോലിസ് അതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും തുടർക്കഥയാവുമ്പോൾ ഇവർക്കെതിരെ എന്ത് നടപടിയാണ് അടിയന്തിരാവസ്ഥക്കാലത്ത് ലോക്കപ്പിൽ പോലീസിൻ്റെ കൊടും ക്രൂരതക്ക് ഇരയായി എന്നവകാശപ്പെടുന്ന പിണറായി വിജയൻ എടുത്തത് എന്ന ചോദ്യം ഉത്തരം കിട്ടാതെ തുടരുന്നു

നെയ്യാറ്റിൻകരയിൽ രാജന്‍- അമ്പിളി ദമ്പതികൾ തീകൊളുത്തി മരിക്കാനിടയായ സംഭവത്തിൽ പോലീസ് പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ അതുമായി ചേർത്ത് വായിക്കേണ്ട ചിലതുണ്ട്. അടിയന്തിരാവസ്ഥയിൽ പോലീസ് ലോക്കപ്പിൽ കൊടിയ മർദ്ദനങ്ങൾ ഏറ്റുവാങ്ങി എന്നവകാശപ്പെടുന്ന പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ കേരളത്തിൽ അരങ്ങേറിയത് പോലിസ് അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും. പിണറായി ഭരണത്തിൽ പോലീസ് ലോക്കപ്പിൽ കൊലപ്പെടുത്തിയത് 27 പേരെയും വെടിവെച്ച് കൊന്നത് 8 പേരെയുമാണ്. പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പിണറായിയുടെ പോലീസ് നിരത്തില്‍ വലിച്ചിഴച്ചതുൾപ്പെടെ ലോക്കപ്പ് മരണത്തിലോ വെടിവെപ്പിലോ കലാശിക്കാത്ത പോലീസ് ക്രൂരതയുടെ കഥകള്‍ ഇനിയുമേറെയുണ്ട്.

Also related: സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുന്നു, തിയതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

അടിയന്തരാവസ്ഥക്കാലത്ത് ഒരു ദിവസം മുഴുവന്‍ പോലീസുകാര്‍ ലോക്കപ്പിലിട്ട് ബോധം മറയും വരെ വരെ അതിക്രൂരമായി മർദ്ദിച്ചു എന്നവകാശപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവാണ് ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയും പോലീസ് മന്ത്രിയുമായ പിണറായി വിജയൻ.തനിക്കേറ്റ ഭീകര മർദ്ദനത്തെക്കുറിച്ച് 1970 മാർച്ച് 30ന് നിയമസഭയിൽ എത്തി ചോര പുരണ്ട ഷർട്ട് ഉയർത്തിക്കാട്ടി പ്രസംഗിച്ച വാചകങ്ങൾ സഭാ രേഖകളിൽ ഇന്നും ഉണ്ട്. അത് പിണറായി വിജയൻ മറന്നു പോയിരിക്കുന്നുവെങ്കിൽ ഒന്നു കൂടി ഓർമ്മിപ്പിക്കുന്നു.

Also related: പുതുവത്സര നാളില്‍ സാധാരണക്കാര്‍ക്ക് വേണ്ടി പത്തിന പരിപാടികള്‍; പ്രഖ്യാപനവുമായി ‌ മുഖ്യമന്ത്രി പിണറായി വിജയന്‍

“രണ്ടു മിനിട്ടു കഴിഞ്ഞില്ല. ലോക്കപ്പു മുറി അടച്ചു. മുറിയുടെ മുമ്പിലത്തെ ലൈറ്റ് ഓഫ് ചെയ്തു. ലോക്കപ്പ് മുറിയില്‍ ലൈറ്റില്ല. മങ്ങിയ വെളിച്ചം മാത്രമേ ഉള്ളു. രണ്ടു ചെറുപ്പക്കാര്‍, ആ സ്റ്റേഷനില്‍ ഉള്ളവരല്ല, പുറത്തുനിന്ന് ഇതിനായിട്ട് പ്രത്യേകം കൊണ്ടുവന്നവരാണെന്ന് പിന്നീടു ഞാന്‍ മനസ്സിലാക്കി. ലോക്കപ്പ് മുറി തുറന്ന് അകത്തുകടന്നു. ഞാന്‍ ഇരിക്കുകയായിരുന്നു, എഴുന്നേറ്റു നിന്നു.
ഒരാള്‍ വന്നു ചോദിച്ചു, എന്തടോ പേര്?
ഞാന്‍ പറഞ്ഞു വിജയന്‍.
എന്ത് വിജയന്‍?
പിണറായി വിജയന്‍.

രണ്ടാളുകളും അപ്പുറവും ഇപ്പുറവുമായി നില്‍ക്കുകയാണ്. പിണറായി വിജയന്‍ എന്ന് ഞാന്‍ പറഞ്ഞു, ഒരാള്‍ ആവര്‍ത്തിച്ചു.

ഓ….. പിണറായി വിജയന്‍ എന്നു പറയുകയും വീണ്ടും ആവര്‍ത്തിക്കുകയും അടി വീഴുകയും ചെയ്തു.

Also related: ‘ദുരന്തങ്ങളുടെ വർഷം’ ചരിത്രത്തിൽ ഇടം നേടി 2020

അവര്‍ രണ്ടുപേര്‍ ആദ്യറൌണ്ട് അടിച്ചു. രണ്ടുപേര്‍ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവര്‍ക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പോലീസുകാര്‍ ലോക്കപ്പിനു മുമ്പില്‍ നില്‍ക്കുന്നുണ്ട്. സിഐ അടക്കം മൂന്നാളുകള്‍ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ? ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവര്‍ക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകള്‍ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാന്‍ വീഴുന്നുണ്ട്, എഴുന്നേല്‍ക്കുന്നുണ്ട്. അവര്‍ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, ‘നീ ആഫീസര്‍ക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു. പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേല്‍ക്കാന്‍ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു.

അവസാനം എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവസ്ഥയായി. പൂര്‍ണമായിട്ടും വീണു. എഴുന്നേല്‍ക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാന്‍ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകള്‍ മാത്രമേ തല്ലിയുള്ളു. അവര്‍ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ചു ഇരുപതുമിനിട്ടു സമയം. എന്നിട്ട് അവര്‍ പോയി.

Also related: കേരളത്തിൽ ചരിത്രം എഴുതി ബിഎംഎസ്, കെസ്ആർടിസി യിൽ കെഎസ്ടി എംപ്ലോയിസ് സംഘ് ഔദ്യോഗിക യൂണിയൻ

ഞാന്‍ പിറ്റേദിവസംവരെ അങ്ങനെ കിടന്നു. അതിനിടക്ക് ഷര്‍ട്ട് പോയിട്ടുണ്ട്, ബനിയന്‍ പോയിട്ടുണ്ട്, മുണ്ടു പോയിട്ടുണ്ട്, ഡ്രായര്‍ മാത്രം അവശേഷിച്ചു. അതാണ് ആ ലോക്കപ്പില്‍വെച്ച് എനിക്കുണ്ടായത് ”

കേരള നിയമസഭ ഞെട്ടിത്തരിച്ചിരുന്ന് കേട്ട പിണറായി വിജയൻ്റെ വാക്കുകളാണിത്. ഇതേ പിണറായി വിജയൻ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി അധികാരമേറ്റ 2016 മെയ് 25ന് ശേഷം കേരളത്തിൽ നടന്നത് അടിയന്തിരാവസ്ഥയെക്കാൾ പലമടങ്ങ് പോലീസ് കൊലപാതകങ്ങളും അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ്.

Also related: കുതിരാന്‍ അപകടം ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മോട്ടോര്‍ വാഹന വകുപ്പ്

പോലീസ് സേനയിലെ ക്രിമിനലുകളെ നിലക്ക് നിർത്താൻ കഴിയാത്തതുകൊണ്ടോ അതോ ബോധപൂർവ്വം സർവ്വസാതന്ത്ര്യവും പോലീസിന് നൽകി കണ്ണടക്കുന്നതു കൊണ്ടാണോ? ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. പോലീസ് സേനയിൽ 1129 പേർ സര്‍വ്വീസില്‍ തുടരാന്‍ യോഗ്യതയില്ലെന്ന് പോലീസ് തന്നെ കണ്ടെത്തിയിരുന്നു. ഇതിൽ 59 പേർ കുട്ടികളെ പീഡിപ്പിച്ചവരും ബലാത്സംഗം ചെയ്തവരും കൊലപാതകത്തിന് കൂട്ടുനിന്നവരുമായ കൊടും ക്രിമിനലുകളാണ് എന്നാണ് പറയുന്നത്. 10 ഡിവൈ.എസ്പി.മാരും 8 സിഐമാരും എസ് ഐ, എഎസ് ഐ റാങ്കിലുള്ള 195 പോലീസുകാരും ക്രിമിനൽ സ്വഭാവമുള്ളവരാണ് എന്ന റിപ്പോർട്ട് ആഭ്യന്തര മന്ത്രി കൂടിയായ പിണറായി വിജയൻ്റെ മേശപ്പുറത്ത് വെച്ചു. 2015ൽ ഇത് 654 ആയിരുന്നു എന്നും ഓർക്കണം. 2011 മുതൽ 2018 വരെയുള്ള കണക്കാണ് പോലീസ് നടപടിക്കായി ആഭ്യന്തര മന്ത്രിയുടെ മുന്നിൽ വെച്ചത്. എന്നാൽ ആഭ്യന്തരവകുപ്പ് വെട്ടിത്തിരുത്തി ഈ പട്ടിക പൂഴ്ത്തി. കേസുകളിൽ പ്രതിയായവരുടെ എണ്ണം 350 ആയി കുറഞ്ഞു. 59 പേരിൽമാത്രം നടപടി മതിയെന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചതോടെ ആദ്യ പട്ടിക പൂർണമായി അട്ടിമറിക്കപ്പെട്ടു.

Also related: ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

ഐപിഎസ് റാങ്ക് മുതല്‍ സിവിൽ പൊലീസ് ഓഫിസര്‍വരെയുള്ള ക്രിമിനലുകൾ പോലീസ് സേനയിൽ സ്വൈരവിഹാരം നടത്തുമ്പോൾ, പോലിസ് അതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും തുടർക്കഥയാവുമ്പോൾ ഇവർക്കെതിരെ എന്ത് നടപടിയാണ് അടിയന്തിരാവസ്ഥക്കാലത്ത് ലോക്കപ്പിൽ പോലീസിൻ്റെ കൊടും ക്രൂരതക്ക് ഇരയായി എന്നവകാശപ്പെടുന്ന പിണറായി വിജയന്‍ എടുത്തത് എന്ന ചോദ്യം ഉത്തരം കിട്ടാതെ തുടരുന്നു. ഇരയോടൊപ്പം കരയുകയും വേട്ടക്കാരനൊപ്പം കുതിക്കുകയും ചെയ്യുകയാണ് പിണറായി വിജയൻ എന്ന അടിയന്തിരാവസ്ഥ കാലത്ത് കൊടിയ മർദ്ധനങ്ങൾ ഏറ്റുവാങ്ങിയ ചരിത്രം പേറുന്ന പോലീസ് മന്ത്രി കൂടിയായ കേരള മുഖ്യമന്ത്രി.

Also related : ‘ഒരു പത്തു വയസുകാരിയോടെങ്കിലും നീതി കാണിക്കാമായിരുന്നു സഖാവേ’: പിണറായി വിജയനെതിരെ ശ്രീജ നെയ്യാറ്റിന്‍കര

പിണറായി വിജയൻ താനേറ്റുവാങ്ങിയ ക്രൂരതകളെപ്പറ്റി നിയമഭയിൽ നടത്തിയ പ്രസംഗം അവസാനിപ്പിച്ച വാക്കുകൾ കൊണ്ടു തന്നെ ഈ ലേഖനവും അവസാനിപ്പിക്കുന്നു. “ഇത്തരം പോലീസ് മന്ത്രിമാര്‍ക്ക്, പോലീസിനെവിട്ട് ആക്രമണം നടത്തിയ ആളുകള്‍ക്ക് ഈ നാട്ടില്‍ എന്തു സംഭവിച്ചു കേരളത്തില്‍ എന്തു സംഭവിച്ചു എന്നുള്ള കാര്യം കരുണാകരന്‍ ഓര്‍ക്കണം. അതനുസരിച്ച് ഭരണം നടത്തണമെന്നു മാത്രമേ എനിക്കു പറയാനുള്ളു”. അക്ഷരംപ്രതി ഇത് പിണറായി വിജയനും ഇന്ന് ബാധകമാണ്. അതോർത്തുകൊണ്ട് പിണറായി വിജയൻ ഭരണം നടത്തണം എന്ന് മാത്രമേ പറയാനുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button