News

ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റല്‍, പുതുവര്‍ഷത്തില്‍ പാകിസ്ഥാന് വലിയ തിരിച്ചടി

കിന്‍ഷാസ : ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധിച്ച് മതം മാറ്റല്‍, പാകിസ്ഥാനെതിരെ നടപടിയുമായി യു.എന്‍. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കായി യു എന്‍ രക്ഷാസേനയില്‍ പ്രവര്‍ത്തിക്കുന്ന പാക് സൈനികര്‍ മറ്റുമതസ്ഥരെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിരന്തരം പ്രേരിപ്പിക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാകിസ്ഥാന്‍ ആര്‍മി കേണല്‍ സാകിബ് മുഷ്താഖി നേരിട്ട് കോംഗോയിലെ യുഎന്‍ മിഷന്‍ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതായിട്ടാണ് വിവരം. ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് സമഗ്ര അന്വേഷണത്തിന് യു എന്‍ ഉത്തരവിട്ടു.

Read Also : ചരിത്രംകുറിച്ച് പുതുവർഷത്തിൽ ബ്രിട്ടൻ ‘സ്വതന്ത്ര രാജ്യമായി ‘

ഇസ്ലാം മത അനുകൂലികള്‍ ന്യൂനപക്ഷമായ രാജ്യമാണ് മദ്ധ്യ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ. ഇവിടെ ആഭ്യന്തര സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് യു എന്‍ സേന സേവനം അനുഷ്ഠിക്കുന്നത്. 1999 മുതല്‍ സേനയുടെ ഭാഗമായ പാകിസ്ഥാന്‍ സൈനികര്‍ വടക്കന്‍ കിവു, ഇറ്റൂരി മേഖലകളില്‍ പ്രാര്‍ത്ഥനയ്ക്കായി നിരവധി ആരാധനാലയങ്ങളാണ് പണിതുയര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button