Latest NewsKeralaNews

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് ഒരു സന്തോഷവാർത്ത

കേരളത്തിലെ ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്തയുമായി ഇന്ത്യൻ റെയിൽവേ. മംഗളൂരു സെന്‍ട്രലില്‍ നിന്നും കേരളം വഴിയുള്ള 2 തീവണ്ടികള്‍ കൂടി ഓടിത്തുടങ്ങും. മംഗളൂരു നാഗര്‍കോവില്‍ ഏറനാട് എക്സ്പ്രസ്, സ്പെഷ്യല്‍ ട്രെയിനായി ഓടുന്ന മംഗളൂരു സെന്‍ട്രല്‍ – കോയമ്പത്തൂർ ട്രെയിന്‍ എന്നിവയാണ് സര്‍വ്വീസ് തുടങ്ങുന്ന വണ്ടികള്‍.

Read Also : വനിതാ കോണ്‍സ്റ്റബിളിന്റെ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പാസ്റ്റര്‍ അറസ്റ്റില്‍

ഏറനാട് എക്സ്പ്രസ് 6 ന് ബുധനാഴ്ച്ച മുതലും കോയമ്ബത്തൂര്‍ ഫാസ്റ്റ് ഈ മാസം 7 ന് വ്യാഴാഴ്ച മുതലുമാണ് ഓടി തുടങ്ങുക. നേരത്തെയുള്ള എല്ലാ സ്റ്റോപ്പുകളിലും രണ്ടു ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് ടിക്കറ്റുകള്‍ റിസര്‍വേഷന്‍ വഴി മാത്രമേ ലഭിക്കുകയുള്ളൂ.

രാവിലെ 7.20ന് മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന ഏറനാട് എക്സ്പ്രസ് രാത്രി 11.20 ന് നാഗര്‍കോവിലില്‍ എത്തും. പിറ്റേന്ന് പുലര്‍ച്ചെ രണ്ടു മണിക്ക് നാഗര്‍കോവില്‍ നിന്നും പുറപ്പെട്ട് വൈകിട്ട് 6 മംഗളുരുവില്‍ തിരിച്ചെത്തും. രാവിലെ 9ന് മംഗ്ളൂരുവില്‍ നിന്ന് പുറപ്പെടുന്ന കോയബത്തൂര്‍ എക്സ്പ്രസ്സ് വൈകീട്ട് 7.55 ന് കോയമ്പത്തൂരില്‍ എത്തും. പിറ്റേന്ന് രാവിലെ അവിടെ നിന്നും 7.55ന് പുറപ്പെട്ട് വൈകീട്ട് 6ന് മംഗ്ളൂരുവില്‍ തിരിച്ചെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button