KeralaLatest NewsNews

താന്‍ ഒരു ഇര മാത്രമെന്ന് താഹ , യുഎപിഎ എന്ന കരിനിയമത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം

 

കോഴിക്കോട് : താന്‍ യുഎപിഎ നിയമത്തിന്റെ ഇര മാത്രമെന്ന് പന്തീരങ്കാവ് മാവോയിസ്റ്റ് കേസ് പ്രതി താഹ ഫസല്‍. കഴിഞ്ഞ ദിവസം ഫസല്‍ താഹയുടെ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന്  വിചാരണക്കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കൊച്ചി എന്‍.ഐ.എ കോടതി താഹയെ വീണ്ടും റിമാന്‍ഡ് ചയ്തു. രണ്ടു ദിവസത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് താഹ പറഞ്ഞു.

Read Also : കതിരൂര്‍ മനോജ് വധക്കേസ്; പി ​ജ​യ​രാ​ജ​ൻ അ​ട​ക്കം 25 ​പ്ര​തി​ക​ൾ​ക്കെ​തി​രെ യു​എ​പി​എ നിലനിൽക്കും

പന്തീരങ്കാവ് കേസ് പ്രതി താഹ ഫസലിനെതിരായ കുറ്റങ്ങള്‍ ഗുരുതരമാണെന്ന് വിലയിരുത്തി തിങ്കളാഴ്ചയാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. കോടതി വിധി വരുമ്പോള്‍ താഹ മലപ്പുറത്തെ ജോലി സ്ഥലത്തായിരുന്നു. ഉടന്‍ കീഴടങ്ങണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ കൊച്ചിയിലെത്തി അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് പത്തരയോടെ എന്‍.ഐ.എ കോടതിയില്‍ ഹാജരായി. കുറ്റം ചെയ്തിട്ടില്ലെന്നും രണ്ടു ദിവസത്തിനകം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം താഹ പറഞ്ഞു. യു.എ.പി.എ ദുരുപയോഗം ചെയ്യുന്നതിന്റെ ഇരയാണ് താനെന്നും, ഇത്തരം നിയമങ്ങള്‍ക്കെതിരെ പൊതുജനം പ്രതികരിക്കണമെന്നും താഹ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button