Latest NewsNewsCrime

ഫേ​സ്ബു​ക്കി​ൽ ലൈ​വ് സ്ട്രീ​മിം​ഗ് ന​ട​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച 23കാരനെ രക്ഷപ്പെടുത്തി പോലീസ്

മും​ബൈ: ഫേ​സ്ബു​ക്കി​ൽ ലൈ​വ് സ്ട്രീ​മിം​ഗ് ന​ട​ത്തി ആത്മഹത്യ ചെയ്യാൻ ശ്ര​മി​ച്ച ധ്യാ​നേ​ശ്വ​ർ പാ​ട്ടീ​ൽ(23)നെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തിയിരിക്കുന്നു. ഫേ​സ്ബു​ക്കി​ന്‍റെ അ​യ​ർ​ല​ൻ​ഡ് ഓ​ഫീ​സി​ൽനിന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ര​ക്ഷ​പ്പെ​ടു​ത്ത​ൽ നടന്നിരിക്കുന്നത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ധു​ലെ​യി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ആണ് സം​ഭ​വം ഉണ്ടായിരിക്കുന്നത്. ബ്ലെ​യ്ഡു​പ​യോ​ഗി​ച്ച് ക​ഴു​ത്തു​മു​റി​ച്ചു മ​രി​ക്കാ​നാ​യി​രു​ന്നു യു​വാ​വി​ന്‍റെ ശ്ര​മം. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​പ്പെ​ട്ട അ​യ​ർ​ല​ൻ​ഡി​ലെ ഫേ​സ്ബു​ക്ക് ഓ​ഫീ​സ് മേധാവികൾ ഡി​സി​പി ര​ശ്മി ക​ര​ണ്‍​ദി​ക​റി​നു വി​വ​രം ന​ൽ​കി കൂടാതെ ഇ​തി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടു​ക​ളും ഫേ​സ്ബു​ക്ക് അ​ധി​കൃ​ത​ർ കൈ​മാ​റുകയുണ്ടായി.

15 മി​നി​റ്റി​നു​ള്ളി​ൽ സൈ​ബ​ർ പോ​ലീ​സ് ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ര​വി​കി​ര​ണ്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ ക​ണ്ടെ​ത്തുകയും നാ​സി​ക് എ​സ്പി ചി​ൻ​മ​യ് പ​ണ്ഡി​റ്റി​ന് ഉ​ട​ൻ​ത​ന്നെ ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​വും കൈമാറുകയും ചെയ്തു.

ശേഷം ദേ​വ്പു​ർ പോ​ലീ​സ് യു​വാ​വി​ന്‍റെ വീ​ട്ടി​ലെ​ത്തിയിരുന്നു. അ​പ്പോ​ഴേ​ക്കും യു​വാ​വ് ക​ഴു​ത്തു​മു​റി​ച്ചു ബോ​ധ​മ​റ്റ നി​ല​യി​ലാ​യി​രു​ന്നു ഉണ്ടായിരുന്നത്. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തിക്കുകയുണ്ടായി. മു​റി​വ് ആ​ഴ​മു​ള്ള​താ​യി​രു​ന്നി​ല്ലെ​ന്നും യു​വാ​വ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button