KeralaLatest NewsNews

ചെന്നിത്തല നയിക്കുന്ന കേരളയാത്ര അടുത്ത മാസം ഒന്നിന് ആരംഭിക്കുന്നു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്ര അടുത്ത മാസം ഒന്നിന് ആരംഭിക്കുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ തുറന്നു കാട്ടുമെന്ന് രമേശ് ചെന്നിത്തല യുഡിഎഫ് യോഗത്തിന് ശേഷം പറയുകയുണ്ടായി.

“യുഡിഎഫിന്‍റേത് കൂട്ടായ നേതൃത്വമാണ്. ഒരാള്‍ പറഞ്ഞ് മറ്റെല്ലാവരും മിണ്ടാതിരുന്ന് കേള്‍ക്കുന്ന രീതി അല്ല. റേഡിയോ അല്ല. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടില്ല. യു.ഡി.എഫ് പ്രകടനപത്രിക തയാറാക്കാന്‍ ബെന്നി ബെഹനാന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. മുന്നണി വിപുലീകരണം യു.ഡി.എഫ് ചര്‍ച്ച ചെയ്തില്ല.” – ചെന്നിത്തല പറഞ്ഞു. പി.സി ജോര്‍ജ് മാധ്യമങ്ങളില്‍ പറഞ്ഞതേ അറിയൂവെന്നും ചെന്നിത്തല അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button