Latest NewsNewsIndia

ബംഗാളിൽ താണ്ഡവമാടി തൃണമൂൽ കോൺഗ്രസ്; 15 ബിജെപി പ്രവർത്തകർക്ക് പരിക്ക്, തളർത്തില്ലെന്ന് സുവേന്ദു അധികാരി

വിവിധയിടങ്ങളിൽ നടത്തിയ ആക്രമണത്തിൽ 15 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു

പശ്ചിമ ബംഗാളിൽ പലയിടങ്ങളിൽ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. നിരവധി ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. വിവിധയിടങ്ങളിലുണ്ടായ തൃണമൂൽ ആക്രമണത്തിൽ 15 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. മിന്ദാപൂർ ജില്ലയിലാണ് സംഭവം.

Also Read: പുരുഷന്മാരെ വശീകരിച്ച് മദ്യം നല്‍കി അബോധാവസ്ഥയിലാക്കി കവര്‍ച്ച ; യുവതിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ

കാന്ദി, കേശ്പൂർ, മരിഷാദ, പുരുലിയ എന്നിവിടങ്ങളിലാണ് പരക്കെ ആക്രമണം ഉണ്ടായത്. അടുത്തിടെ ബിജെപിയിൽ ചേർന്ന തൃണമൂൽ നേതാവ് സുവേന്ദു അധികാരിയ്ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങൾ തെരഞ്ഞ് പിടിച്ചായിരുന്നു ആക്രമണം.

മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു. ചിലർക്ക് വടിവാളുകൊണ്ട് വെട്ടേറ്റിട്ടുമുണ്ട്. തൃണമൂൽ കോൺഗ്രസിന്റെ ഇത്തരം പ്രവൃത്തികൾ ബിജെപിയെ വളർത്താൻ മാത്രമാണ് സഹായിക്കുകയെന്ന് സുവേന്ദു അധികാരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button