KeralaNattuvartha

ആര്യനാട്ടിൽ കാട്ടാനക്കൂട്ടം വാഴക്കൃഷി നശിപ്പിച്ച നിലയിൽ

300 മൂട് ഏത്തവാഴയും, മധുര അണ്ണാനുമാണ് ചൊവ്വാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ചത്

ആര്യനാട് : വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. ആര്യനാട് പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനക്കൂട്ടം വ്യാപകമായി കൃഷ് നശിപ്പിക്കുകയാണ്. ഈഞ്ചപ്പുരി കുക്കുഭവനിൽ ടി.കെ.മണി പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന 300 മൂട് ഏത്തവാഴയും, മധുര അണ്ണാനുമാണ് ചൊവ്വാഴ്ച രാത്രി കാട്ടാനക്കൂട്ടമിറങ്ങി നശിപ്പിച്ചത്.

രാത്രി 1 മണിവരെ മണിയും സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു. ആര്യനാട് എസ്.എൻ.ഡി.പി. യൂണിയന്റെ ഉടമസ്ഥതയിൽ ഉള്ള ഈഞ്ചപ്പുരി കല്ലുവരമ്പിലെ പുരയിടത്തിലാണ് മണി വാഴക്കൃഷി ചെയ്തത്. ഇത്തരത്തിൽ വന്യമൃഗങ്ങളുടെ ശല്യം മൂലം നിരവധി കർഷകരാണ് ഇവിടെ ദുരിതം അനുഭവിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button