Latest NewsNewsInternational

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി ഐഎംഫ്

കാര്‍ഷിക നിയമത്തിന്റെ വ്യവസ്ഥകളെ കുറിച്ച് കര്‍ഷകരെ പറഞ്ഞ് മനസിലാക്കണമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് പിന്തുണയുമായി രാജ്യാന്തര നാണ്യനിധി. കാര്‍ഷിക മേഖലയുടെ നവീകരണത്തിന് നിര്‍ണായക ചുവടുവയ്പ്പാകാന്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് കഴിയുമെന്ന് ഐഎംഫ് അഭിപ്രായപ്പെട്ടു. എന്നാല്‍ നിയമം ഏറ്റവും കൂടുതല്‍ ബാധിക്കാവുന്ന ആളുകള്‍ക്ക് വേണ്ടത്ര പരിരക്ഷ ലഭിക്കണമെന്നും ഐഎംഫ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ ഗെരി റൈസ് പറഞ്ഞു.

Read Also : ഐസക് നടത്തിയത് അസ്സല്‍ തള്ള്, കടം കയറി ജനത്തിന്‍റെ നടുവൊടി‍ഞ്ഞു; പി കെ കുഞ്ഞാലിക്കുട്ടി

‘പുതിയ സംവിധാനം കര്‍ഷകരെ വില്‍പ്പനക്കാരുമായി നേരിട്ട് കാരാറുണ്ടാക്കാനും ഇടനിലക്കാരുടെ പങ്ക് കുറച്ചുകൊണ്ട് മിച്ചത്തിന്റെ വലിയൊരു പങ്ക് നിലനിര്‍ത്താനും സഹായിക്കും. ഉല്‍പാദനവും ഗ്രാമീണ വളര്‍ച്ചയും വര്‍ധിപ്പിക്കാനും നിയമങ്ങള്‍ സഹായകമാകും’ ഗെരി റൈസ് പറഞ്ഞു. കര്‍കരുമായി കേന്ദ്ര സര്‍ക്കാരിന്റെ അടുത്തഘട്ട ചര്‍ച്ച വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ഐഎംഎഫിന്റെ പ്രസ്താവന. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button