Latest NewsKeralaNattuvarthaNews

കുടിവെള്ളം മുടങ്ങിയിട്ട് ദിവസങ്ങൾ ; വാട്ടർ അതോറിറ്റിക്ക് പരാതിയുമായി ജനപ്രതിനിധികൾ

പരാതി പരിഹരിക്കാമെന്ന ഉറപ്പിൻമേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്

മൂവാറ്റുപുഴ : പൈപ്പുകൾ പൊട്ടി ദിവസങ്ങൾ കഴിഞ്ഞിട്ടും പരിഹാരം കാണാതെ വന്നതോടെ പ്രതിഷേധവുമായി ജനപ്രാതിനിധികൾ നേരിട്ടിറങ്ങി. പായിപ്ര ഗ്രാമപ്പഞ്ചായത്ത് 21, 22 വാർഡുകളിലാണ് കുടിവെള്ള പൈപ്പ് ലൈൻ ആണ് ദിവസങ്ങളായി പൊട്ടി കിടക്കുന്നത്. അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാതെ വന്നതോടെ പഞ്ചായത്ത് അംഗങ്ങൾ നേരിട്ട് മൂവാറ്റുപുഴ വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എൻജിനീയറെ നേരിൽ കണ്ട് പരാതി നൽകി.

പഞ്ചായത്ത് അംഗങ്ങളായ എം.സി. വിനയൻ, സുകന്യ അനീഷ് എന്നിവർ ചേർന്നാണ് പരാതി നൽകിയത്. പരാതി പരിഹരിക്കാമെന്ന ഉറപ്പിൻമേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button