KeralaLatest NewsNews

റിമാന്റ് പ്രതി മരിച്ച സംഭവം; ജയിൽ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

കൊച്ചി: റിമാന്റിലിരിക്കെ പ്രതി മരിച്ച സംഭവത്തിൽ ജയിൽ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥന്റെ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് അപസ്മാരം വന്ന് നിരീക്ഷണ കേന്ദ്രത്തിൽ വീഴുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ജയിൽ ഡി ഐ ജി സാം തങ്കയ്യന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുകയാണ്. കൃത്യസമയത്ത് ഷഫീഖിനെ ആശുപത്രിയിൽ എത്തിച്ചു എന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ചൊവ്വാഴ്ച ജയിൽ ഡിജിപിക്ക്‌ നൽക്കുന്നതാണ്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നും പൊലീസ് മര്‍ദ്ദിച്ചിട്ടുണ്ടെന്നുമാണ് ഷഫീഖിന്റെ പിതാവ് മുഹമ്മദ് ഇസ്മയിയിലിന്റെ ആരോപണം ഉയർന്നത്.

shortlink

Post Your Comments


Back to top button