Latest NewsKeralaNews

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ തന്ത്രങ്ങൾ ഒരുങ്ങുന്നു, ഇടത് അനുഭാവികളെ റിട്ടേണിംഗ് ഓഫീസർ തസ്തികളിൽ പ്രതിഷ്ഠിക്കാൻ നീക്കം

ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ വിവിധ വകുപ്പുകളിൽ സ്ഥലംമാറ്റ നടപടികൾ ആരംഭിക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് റിട്ടേണിങ് ഓഫിസർ തസ്തികകളിലേക്ക് ഇടത് അനുഭാവികളെ തെരഞ്ഞുപിടിച്ച് നിയമിക്കാൻ നടപടി തുടങ്ങി. വിവിധ ജില്ലകളിൽ റിട്ടേണിങ് ഓഫിസർമാരായി വരുന്ന ഉദ്യോഗസ്ഥരുടെ തസ്തികയിൽ അഴിച്ചുപണി നടത്താനുള്ള പട്ടിക തയാറാക്കി വരുന്നു. ഇതിന്റെ ഭാഗമായി അടുത്ത ആഴ്ച മുതൽ വിവിധ വകുപ്പുകളിൽ സ്ഥലംമാറ്റ നടപടികൾ ആരംഭിക്കും. നഗരാസൂത്രണ വിഭാഗത്തില്‍ മാത്രം 40 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നുണ്ട്. കോര്‍പ്പറേഷൻ, പഞ്ചായത്ത് സെക്രട്ടറിമാർക്കും വലിയ തോതിൽ മാറ്റങ്ങളുണ്ടാവും.കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനു മാത്രം യുഡിഎഫും എൽഡിഎഫും ജയിച്ച സീറ്റുകളിലാണ് ഭരണപക്ഷത്തോട് കൂടുതൽ താൽപര്യമുള്ള ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടി ആരംഭിച്ചത്.

Also related: ഉമ്മൻചാണ്ടി കോൺഗ്രസ് നേതൃത്വത്തിലേക്കോ? മുഖ്യമന്ത്രിയാര്? ഇടപെടാൻ ഹൈക്കമാൻഡ്

കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷം വരികയോ, സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ അവിടെ റിട്ടേണിങ് ഓഫിസറുടെ നിലപാടായിരിക്കും നിർണ്ണായകമാവുക. റിട്ടേണിങ് ഓഫിസർ ഫലം പ്രഖ്യാപിച്ച ശേഷം ആരെങ്കിലും കോടതിയെ സമീപിച്ചാൽ പോലും പിന്നീട് തിരഞ്ഞെടുപ്പ് കേസ് തീരുമ്പോഴേക്കും കാലതാമസമെടുക്കും. അതിനാൽ പാർട്ടിയോടും മുന്നണിയോടും മാത്രം കൂറുപുലർത്തുന്ന ഉദ്യോഗസ്ഥരുടെ മുൻഗണനാ തലത്തിലുള്ള പട്ടികയാണ് തയാറാക്കുന്നത്. കാരണം പിന്നീട് തെരഞ്ഞെടുപ്പ് ജോലിക്കു മറ്റു ജീവനക്കാരെ നിയമിക്കുമ്പോഴെല്ലാം റിട്ടേണിങ് ഓഫിസർമാരുടെ തീരുമാനം അന്തിമമായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് സ്പെഷ്യൽ ബാലറ്റ് നൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ പക്ഷപാതം കാണിച്ചതായി യുഡിഎഫ് ആരോപിച്ചിരുന്നു.

Also related: സംസ്ഥാനത്തെ പുതിയ ഹോട്ട് സ്പോട്ടുകൾ അറിയാം

നിയമസഭാ തെരഞ്ഞെടുപ്പിലും കോവിഡ് പോസ്റ്റൽ ബാലറ്റ് നൽകുന്നതിലും അതു ശേഖരിക്കുന്നതിലുമെല്ലാം പ്രത്യേക ശ്രദ്ധവേണമെന്നു സർക്കാർ അനുകൂല സർവ്വീസ് സംഘടനയിലെ ജീവനക്കാർക്ക് നിർദ്ദേശം നൽകി തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും 80 കഴിഞ്ഞവർക്ക് ഇത്തവണ തപാൽ വോട്ട് അനുവദിക്കുമെന്ന സാഹചര്യത്തിൽ. തുടർഭരണം ലഭിച്ചാൽ സർക്കാർ അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥർക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിൽ നിയമനം നൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ഇപ്പോൾ തന്നെ നൽകുന്നുണ്ട്. നിലവിൽ സിപിഐ ഭരിക്കുന്ന വകുപ്പുകളിൽ അവരുമായി ബന്ധപ്പെട്ട സർവ്വീസ് സംഘടന മുഖേനയാണ് കൂടുതൽ സ്ഥലം മാറ്റം നടക്കുന്നതെന്നാണ് ജീവനക്കാർക്കിടയിലെ അഭിപ്രായം. എന്നാൽ ഭരണത്തുടർച്ചയുണ്ടായാൽ അതു ഒഴിവാക്കി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കുന്നവർക്ക് അവരുടെ കൂടി താൽപര്യത്തിനു അനുസരിച്ച് നിയമനം നൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനമാണ് ജീവനക്കാർക്ക് നൽകുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button