KeralaLatest NewsNews

അഭയ കേസില്‍ അപ്പീലുമായി ഫാദര്‍ തോമസ് കോട്ടൂര്‍ ഹൈക്കോടതിയിൽ

കൊച്ചി : സിസ്റ്റര്‍ അഭയ കേസില്‍ അപ്പീലുമായി ഫാദര്‍ തോമസ് കോട്ടൂര്‍ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതി ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള മുഖേനയാണ് ഹർജി നൽകിയത്.

സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം ചുമത്തിയ നടപടി നിയമപരമായി നിലനിൽക്കില്ലെന്നാണ് പ്രതികളുടെ വാദം. അടയ്ക്കാ രാജുവിന്റെ മൊഴിയിലെ ആധികാരികതയും ചോദ്യം ചെയ്യപ്പെട്ടേക്കും. കൂടാതെ അപ്പീൽ തീർപ്പാകും വരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നാണ് പ്രധാന ആവശ്യം

2020 ഡിസംബർ 23 നാണ് സിസ്റ്റർ അഭയ കൊലക്കേസിൽ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി, പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Related Articles

Post Your Comments


Back to top button