KeralaLatest NewsNewsCrime

പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും പീഡന ശ്രമം

മലപ്പുറം : മലപ്പുറത്ത് പോക്സോ കേസ് ഇരയ്ക്ക് നേരെ വീണ്ടും ലൈംഗീയക അതിക്രമം നടന്നിരിക്കുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17കാരിയാണ് മൂന്നാം തവണയും പീഡനത്തിന് ഇരയായിരിക്കുന്നത്. സംഭവത്തില്‍ 44 പ്രതികളുണ്ടെന്നും 20 പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് പറയുകയുണ്ടായി.

പതിമൂന്ന് വയസ് ആയിരിക്കെ 2016 ലാണ് പെണ്‍കുട്ടി ആദ്യമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയുണ്ടായത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ ഏല്‍പ്പിക്കുകയും കുട്ടിയെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തെങ്കിലും പിന്നീട് ബന്ധുക്കള്‍ക്ക് തന്നെ കൈമാറുകയുണ്ടായി . 2017 ല്‍ വീണ്ടും പീഡനത്തിന് ഇരയായതോടെ പെന്‍കുട്ടിയെ വീണ്ടും ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുകയാണ് ചെയ്തത്. കുട്ടിയുടെ സാമൂഹിക അന്തരീക്ഷം സുരക്ഷിതമെന്ന ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയെ വീണ്ടും ബന്ധുക്കള്‍ക്ക് കൈമാറി. ഇത് വലിയ ദുരന്തത്തിലാണ് അവസാനിക്കുകയുണ്ടായത്. ഇരുപത്തിയൊൻപത്തിൽ അധികം ആളുകളില്‍ നിന്നാണ് പെൺകുട്ടിയ്ക്ക് പീഡനം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്.

സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസുകളുടെ എണ്ണം 32 ആയി ഉയർന്നു. 44 പേരാണ് പ്രതികള്‍. 20 പേരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ മൂന്ന് സിഐമാരും 7 എസ്‌ഐമാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘം കേസ് അന്വേഷിക്കും.

Related Articles

Post Your Comments


Back to top button