Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വന്‍ജനപ്രീതി , രാഹുല്‍ ഗാന്ധി ഏറ്റവും പിന്നില്‍

പിണറായി വിജയന്റെ ഭരണം സംബന്ധിച്ചും സര്‍വേ ഫലം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍ജനപ്രീതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തന്നെയെന്ന് സര്‍വേഫലം. ഐഎഎന്‍എസ്- സി വോട്ടര്‍ സ്റ്റേറ്റ് ഒഫ് ദ നേഷന്‍ 2021 ആണ് സര്‍വേഫലം പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി കുറഞ്ഞതായും സര്‍വേ ഫലത്തില്‍ പറയുന്നു.

Read Also : രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവന്നു

അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന് വന്‍ ജനപ്രീതിയെന്ന് സര്‍വേ ഫലത്തില്‍ പറയുന്നു. പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തിലും വൈഎസ് ജഗന്‍മോഹന്‍ റെഡ്ഢി ഭരിക്കുന്ന ആന്ധ്രാ പ്രദേശിലും ജനങ്ങള്‍ 60 ശതമാനത്തോളം തൃപ്തരാണെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. ഈ സംസ്ഥാനങ്ങളില്‍ ഭരണാനുകൂല വികാരമാണ് നിലനില്‍ക്കുന്നതെന്നും സര്‍വേയില്‍ പറയുന്നുണ്ട്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് മോശം സ്‌കോര്‍ ലഭിച്ചപ്പോള്‍ ഇവിടങ്ങളിലെ ജനങ്ങള്‍ നരേന്ദ്ര മോദിയെ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്നവരാണെന്നതാണ്.

ഈ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കാകട്ടെ അവിടങ്ങളിലെ മുഖ്യമന്ത്രിമാരുടെ അത്ര പോലും ജനപിന്തുണയില്ലെന്നും ജനങ്ങള്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനത്ത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും സര്‍വേയില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും അവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് രാഹുലിനേക്കാള്‍ ജനപ്രീതിയുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button