Latest NewsNewsIndia

ഡ്രാഗണ്‍ ഫ്രൂട്ടിന് പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍

ഇതിന് പിന്നില്‍ രാഷ്ട്രീയമൊന്നും ഇല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്

അഹമ്മദാബാദ് : ഡ്രാഗണ്‍ ഫ്രൂട്ടിന് പുതിയ പേരുമായി ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ ഫ്രൂട്ടിനെ ഇനി മുതല്‍ ‘കമലം’ എന്ന പേരില്‍ അറിയപ്പെടുമെന്നാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചത്. താമരയുടെ ആകൃതിയെ സൂചിപ്പിയ്ക്കുന്നതിനാലാണ് ഈ പേര് ഇടുന്നതെന്നും ഇതിന് പിന്നില്‍ രാഷ്ട്രീയമൊന്നും ഇല്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രത്യേകം അറിയിച്ചിട്ടുണ്ട്.

” ഡ്രാഗണ്‍ ഫ്രൂട്ട് എന്നാണറിയപ്പെടുന്നതെങ്കിലും ആ പേര് ഒട്ടും ഉചിതമായി തോന്നുന്നില്ല. കമലം എന്നത് ഒരു സംസ്‌കൃത പദമാണ്. അതുപോലെ തന്നെ ആ ഫലത്തിന് താമരയുടെ ആകൃതിയുമുണ്ട്. അതുകൊണ്ടാണ് അതിനെ കമലം എന്നു വിളിയ്ക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ല. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ നാമം ‘കമലം’ എന്നു മാറ്റുന്നതിനായി പേറ്റന്റിന് അപേക്ഷിച്ചിട്ടുണ്ട്. നിലവില്‍ ഗുജറാത്ത് സര്‍ക്കാര്‍ ആ ഫലത്തെ ‘കമലം’ എന്ന് തന്നെ വിളിയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ” – മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button