News

എസ്.വി.പ്രദീപിന്റെ ദുരൂഹ മരണം : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ അമ്മയുടെ സമരം

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകനായിരുന്ന എസ്.വി.പ്രദീപിന്റെ അപകട മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് അമ്മ വസന്തകുമാരി സെക്രട്ടറിയേറ്റിനു മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തി. ഉപവാസ സമരം പി.ടി.തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പ്രദീപിന്റെ മരണത്തിലെ ദുരൂഹത സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സെക്രട്ടറിയേറ്റ് നടയില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്.

Read Also : പ്രശസ്ത നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു

കരുതിക്കൂട്ടിയുള്ള കൊലപാതകമാണ് നടന്നതെന്നും മകന് നീതി ലഭിക്കണമെന്നും വസന്തകുമാരി പറഞ്ഞു. മകനെ നശിപ്പിച്ചതുപോലെ കുടുംബത്തെയും നശിപ്പിക്കാനാണ് ശ്രമം. സത്യത്തിനുവേണ്ടി നിലകൊണ്ട് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന പത്രപ്രവര്‍ത്തകന്റെ അമ്മയാണ് താനെന്നും മകനെ കെണിയില്‍ പെടുത്തുകയായിരുന്നെന്നും അവന് നീതികിട്ടണമെന്നും അവര്‍ നിറകണ്ണുകളോടെ പറഞ്ഞു. മകനെ ചതിച്ചതാണെന്ന് വിശ്വസിക്കുന്നു. അതെന്താണെന്ന് കണ്ടെത്തണം. ഹണി ട്രാപ്പിലെല്ലാം ഇടപെടീച്ചും പല പ്രവര്‍ത്തികളിലൂടെയും അവനെ നശിപ്പിച്ചു. കൊലയാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും വസന്തകുമാരി കൂട്ടിച്ചേര്‍ത്തു.

സമീപകാലത്ത് തിരുവനന്തപുരത്ത് സംഭവിച്ച രണ്ട് മാധ്യമപ്രവര്‍ത്തകരുടെ മരണങ്ങള്‍ ഒട്ടേറെ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പി.ടി.തോമസ് പറഞ്ഞു. പ്രദീപിന്റെ സ്‌കൂട്ടര്‍ പരിശോധിക്കാനോ, രേഖകള്‍ പരിശോധിക്കാനോ അന്വേഷണം നടത്തിയ പൊലീസ് തയാറായിട്ടില്ല. അപകടമുണ്ടാക്കിയെന്നു പറഞ്ഞ് കസ്റ്റഡിയിലെടുത്ത വാഹനവുമായി ബന്ധപ്പെട്ട് യാതൊരു പരിശോധനയും പൊലീസ് നടത്തിയില്ല. സജീവമായി മാധനിന്ന ഒരു മാധ്യമപ്രവര്‍ത്തകന് ഇതാണവസ്ഥയങ്കില്‍ നാളെ ആര്‍ക്കും എന്തും സംഭവിക്കാം. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുരന്തം എല്ലാവരുടേയും കണ്ണുതുറപ്പിക്കണം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി സി.ബി.ഐ. അന്വേഷണം വേണമെന്ന് പി.ടി.തോമസ് ആവശ്യപ്പെട്ടു. ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എം.ഷാജഹാന്‍, ബി.ജെ.പി. സംസ്ഥാന സമിതി അംഗം എസ്.സുരേഷ്, ആക്ഷന്‍ കൗണ്‍സിലിലെ മറ്റു ഭാരവാഹികളും മാധ്യമപ്രവര്‍ത്തകരും ഉപവാസ സമരത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button