Latest NewsNewsIndiaCrime

മൂത്തൂറ്റ് ഫിനാന്‍സില്‍ നിന്ന് ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണം കവര്‍ന്നു

കൃഷ്ണഗിരി : തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ഹൊസൂരിലെ മൂത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച നടന്നിരിക്കുന്നു. തോക്കുധാരികളായ മുഖംമൂടി സംഘം ജീവനക്കാരെ ഭീഷണിപെടുത്തി ഏഴു കോടി രൂപയുടെ 25 കിലോ സ്വര്‍ണം ആണ് കവർന്നിരിക്കുന്നത്.

കൃഷ്ണഗിരി ജില്ലയില്‍ തമിഴ്നാട് – കര്‍ണാടക അതിര്‍ത്തി പട്ടണമായ ഹൊസൂരില്‍ പട്ടാപകലാണു കവര്‍ച്ച നടന്നിരിക്കുന്നത്. ഭഗല്‍പൂര്‍റോഡിലെ ബ്രാഞ്ചില്‍ ഒമ്ബതരയോടെ അഞ്ചംഗ മുഖമൂടി സംഘം അതിക്രമിച്ച് കടക്കുകയായിരുന്നു ഉണ്ടായത്.

സെക്യുരിറ്റി ജീവനക്കാരനെ അടിച്ചുതാഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തുകയുണ്ടായി. പിന്നീട് ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കി. കൊല്ലമെന്നു ഭീഷണിപെടുത്തി ജീവനക്കാരെ ഉപയോഗിച്ചു തന്നെ ലോക്കര്‍ തുറപ്പിച്ചു. 25 കിലോ സ്വര്‍ണവും തൊണ്ണൂറ്റാറായിരം രൂപയും മോഷ്ടിക്കുകയുണ്ടായ.

വിവരമറിഞ്ഞു പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിരിക്കുകയാണ്. സ്ഥാപനത്തിലെ സിസിടിവിയുടെ റെക്കോര്‍ഡറും എടുത്താണ് കവര്‍ച്ചാ സംഘം മടങ്ങിയത്. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button