Latest NewsNewsIndia

പ്രശസ്‌ത സുവിശേഷകൻ പോൾ ദിനകരന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്

ചെന്നൈ : തമിഴ്നാട്ടിലെ പ്രമുഖ സുവിശേഷ പ്രഭാഷകന്‍ പോള്‍ ദിനകരന്റെ വീട്ടിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. റെയ്ഡിൽ നിരവധി രേഖകള്‍ പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.  ചെന്നൈയിലെ ‘ജീസസ് കോൾസ്’ ആസ്ഥാനത്തും കോയമ്പത്തൂരെ കാരുണ്യ ഇൻസ്‌റ്റി‌റ്റ്യൂട്ടിന്റെ പ്രധാന ക്യാമ്പസിലും ഉൾപ്പടെ 28 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.

തമിഴ്‌നാട്ടിലെ പ്രശസ്‌ത സുവിശേഷകനായ ഡി.ജി.എസ് ദിനകരന്റെ മകനാണ് പോൾ ദിനകരൻ. ഡി.ജി.എസ് ദിനകരനാണ് ജീസസ് കോൾസ് മിനിസ്‌ട്രിയുടെ സ്ഥാപകൻ. പ്രതിമാസം 400 പരിപാടികളാണ് പോൾ ദിനകരന്റെ ജീസസ് കോൾസ് ടിവിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നത്. പത്തോളം ലോകഭാഷയിലാണ് ജീസസ് കോൾസ് ലോകമാകെ പ്രദർശിപ്പിക്കുന്നത്. പ്രാർത്ഥനയിലൂടെ രോഗശാന്തി നേടിയവരുടേതെന്ന് അവകാശപ്പെടുന്നവരാണ് ഇതിലേറെയും.

പോൾ ദിനകരന്റെ സംഘടനയ്ക്ക് വിദേശത്ത് നിന്ന് നിക്ഷേപം ലഭിച്ചുവെന്ന ആരോപണമാണ് ആദായ നികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്. ജീസസ് കോള്‍സിന്റെ അക്കൗണ്ടന്റുമാരെ ഓഫീസുകളിലേക്ക് എത്തിച്ചാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചതെന്ന് വാർത്താ ചാനലായ പുതിയ തലമുറൈ റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button