Latest NewsKeralaNews

“മുസ്ലിങ്ങൾ അനര്‍ഹമായി വല്ലതും കൊണ്ടു പോവുന്നുണ്ടെങ്കില്‍, കണക്കുകള്‍ പുറത്തു വിടണം” : സുന്നിയുവജന സംഘടന നേതാവ്

കോഴിക്കോട് : മുസ്ലിങ്ങൾ അനര്‍ഹമായി വല്ലതും അടിച്ചു കൊണ്ടു പോവുന്നുണ്ടെങ്കില്‍, അതിന്റെ കണക്കുകള്‍ സർക്കാർ പുറത്തുവിടണമെന്ന് സുന്നിയുവജന സംഘടന നേതാവ് സത്താര്‍ പന്തല്ലൂര്‍.

Read Also : ഒരു ലക്ഷത്തോളം ഭൂരഹിതർക്ക് പട്ടയം വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

“കേരളത്തിലെ മുസ്‌ലിം സമുദായത്തെ ടാർഗറ്റ് ചെയ്തു കൊണ്ടാണ് പല പ്രചാരണങ്ങളും നടക്കുന്നത്. മുസ് ലിംകൾ അനർഹമായി പലതും അടിച്ചുമാറ്റുന്നു എന്നും സർക്കാറുകളിൽ നിന്ന് പലതും അവിഹിതമായി കൈപറ്റുന്നു എന്നുമാണ് മുഖ്യ പ്രചാരണം. വിവിധ സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും മുസ് ലിംകൾ കുത്തകയാക്കുന്നു എന്നും ഇവർ പറഞ്ഞു പരത്തുന്നുണ്ട്. ഇതെല്ലാം കണ്ടിട്ടും കേട്ടിട്ടും ഞങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന മനോഭാവത്തിൽ നിൽക്കുകയാണ് സർക്കാറും പ്രമുഖ രാഷ്ട്രീയ കക്ഷികളും. തെരഞ്ഞെടുപ്പിൻ്റെ മുന്നിൽ അത്തരമൊരു പ്രചാരണം നടന്നാൽ അത് തങ്ങളുടെ അധികാര വാഴ്ചക്ക് എളുപ്പമാകും എന്നതാണ് അവരുടെ കണക്കുകൂട്ടൽ എന്ന് ഈ മൗനം വ്യക്തമാക്കുന്നു. ഇത് അപകടകരമാണ്. നാടിൻ്റെ ഭാവിയെ കളങ്കപ്പെടുത്താനേ ഇത്തരം നീക്കങ്ങൾ ഇടവരുത്തൂ”, സത്താർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

“ഇവിടെ സർക്കാറിനും മുഖ്യധാര പാർടികൾക്കും ഉത്തരവാദിത്വമുണ്ട്. ഇങ്ങനെ മുസ്‌ലിംകൾ അനർഹമായി വല്ലതും അടിച്ചു കൊണ്ടു പോവുന്നുണ്ടെങ്കിൽ, അതിൻ്റെ കണക്കുകൾ പുറത്തു വിടണം. വിവിധ സ്കോളർഷിപ്പുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ആരോപണങ്ങളുടെ വസ്തുതയും അത്തരം പദ്ധതികൾ നടപ്പിലാക്കാനുണ്ടായ പശ്ചാത്തലവും ഉറക്കെ പറയണം. സർക്കാർ സർവീസുകളിലും മറ്റും പ്രാതിനിധ്യമുള്ള മുസ്‌ലിംകളുടെയും മറ്റിതര വിഭാഗങ്ങളുടെയും ജാതിയും മതവും തിരിച്ചുള്ള ഏറ്റവും പുതിയ കണക്കുകളും പുറത്ത് പറയട്ടെ. ഈ നാട്ടിൽ മൈത്രിയും സാഹോദര്യവും നിലനിൽക്കണമെന്ന് അതിയായി ആഗ്രഹിക്കുന്ന ഒരു സമുദായമെന്ന നിലക്ക് മുസ് ലിംകൾ അക്കാര്യം സർക്കാറിനോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടതാണ്”, സത്താർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/Sathar.panthaloor.official/posts/243433957152877

 

shortlink

Related Articles

Post Your Comments

Related Articles


Back to top button