KeralaLatest NewsNews

മഞ്ചേശ്വരം പിടിച്ചെടുക്കാനൊരുങ്ങി ബിജെപി; വിജയ പ്രതീക്ഷയിൽ നേതാക്കൾ

നേരിയ വോട്ടുകള്‍ക്ക് മാത്രം കൈവിട്ടുപോയ മഞ്ചേശ്വരം മണ്ഡലം ഇത്തവണ എന്തു വില കൊടുത്തും സ്വന്തമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനുള്ള തന്ത്രങ്ങളും മെനഞ്ഞു തുടങ്ങി.

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം. 2016 ലെ തെരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കിയ മത്സരമായിരുന്നു മഞ്ചേശ്വരത്ത് നടന്നത്. ബിജെപിയും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരാടിയ മണ്ഡലത്തില്‍ വിജയം കൊയ്തത് ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്നു. ലീഗിന്റെ പി.ബി. അബ്ദുള്‍ റസാഖിനോട് നേരിയ വോട്ടിന്റെ വ്യത്യാസത്തിലാണ് ബി.ജെ.പിയുടെ കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

എന്നാൽ പി.ബി. അബ്ദുള്‍ റസാഖിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിലും എം.സി. കമറുദ്ദീനിലൂടെ വിജയം ലീഗിനൊപ്പമായിരുന്നു. നേരിയ വോട്ടുകള്‍ക്ക് മാത്രം കൈവിട്ടുപോയ മഞ്ചേശ്വരം മണ്ഡലം ഇത്തവണ എന്തു വില കൊടുത്തും സ്വന്തമാക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അതിനുള്ള തന്ത്രങ്ങളും മെനഞ്ഞു തുടങ്ങി.

Read Also: ബിജെപിക്ക് വോട്ട് കുറഞ്ഞത് എല്‍ഡിഎഫിനെ സഹായിച്ചിട്ടല്ല; മാതൃഭൂമി റിപ്പോര്‍ട്ടിനെ തള്ളി അണികള്‍

shortlink

Post Your Comments


Back to top button