KeralaNattuvarthaLatest NewsNews

നിയന്ത്രണംതെറ്റി വന്ന പിക്കപ്പ് വാൻ തട്ടുകടകൾ ഇടിച്ചു തകർത്തു

ഒരു ഓട്ടോ ഡ്രൈവറുടെ കാലിനും പരിക്കേറ്റു

പെരിന്തൽമണ്ണ : പിക്കപ്പ് വാൻ നിയന്ത്രണംതെറ്റി തട്ടുകടകളിലേക്ക് പാഞ്ഞുകയറി കടകൾ തകർത്തു. ഞായറാഴ്ച പുലർച്ചെ 4.10-ന് പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് സമീപമുള്ള രാംദാസ് ആശുപത്രിക്ക് മുന്നിലാണ് സംഭവം.

നിർത്തിയിട്ടിരുന്ന രണ്ടു ഓട്ടോറിക്ഷകളിലും ഇടിച്ച് വാഹനം മറിയുകയായിരുന്നു. ഓട്ടോറിക്ഷകൾക്ക് സാരമായ കേടുപാടുകൾ പറ്റി. ഒരു ഓട്ടോ ഡ്രൈവറുടെ കാലിനും പരിക്കേറ്റു. വാഹനം അതിവേഗത്തിലാണ് വന്നതെന്ന് നാട്ടുകാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button