Latest NewsNewsIndia

അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ; കര്‍ഷകരോട് അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടു

സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി

ന്യൂഡല്‍ഹി : റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് കര്‍ഷകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരോട് എത്രയും വേഗം അതിര്‍ത്തിയിലേക്ക് മടങ്ങാന്‍ അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു. നേരത്തേ കര്‍ഷക സമരം ഒത്തു തീര്‍പ്പാക്കുക എന്ന ലക്ഷ്യത്തോടെ അമരീന്ദര്‍ സിംഗ് ഡല്‍ഹിയില്‍ എത്തുകയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ഉച്ചയോടെയാണ് ഡല്‍ഹി നഗരം യുദ്ധക്കളമായത്. സമാധാനപരമായി നീങ്ങിയ ട്രാക്ടര്‍ റാലിയില്‍ പ്രതീക്ഷിച്ചതിലും വലിയ പങ്കാളിത്തമുണ്ടായി. പൊലീസ് സ്ഥാപിച്ച എല്ലാ തടസങ്ങളും ഭേദിച്ച് കര്‍ഷകര്‍ മുന്നേറി. ആയിരക്കണക്കിന് കര്‍ഷകരാണ് പതാകകളും മുദ്രാവാക്യങ്ങളുമായി ചെങ്കോട്ടയില്‍ പ്രവേശിച്ചത്.

സ്ഥിതി ഗതികള്‍ ഡല്‍ഹി പൊലീസിന്റെ കൈവിട്ട് പോയ അവസ്ഥയാണ് ഇപ്പോഴുള്ളത്. സംഘര്‍ഷത്തില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയും ചെയ്തു. ഡല്‍ഹി നഗരത്തില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ എല്ലാം അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി മെട്രോ സര്‍വ്വീസുകളും നിര്‍ത്തി വെച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button