NattuvarthaLatest NewsNews

നിയന്ത്രണം വിട്ട ലോറി ബൈക്കിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം; തടികയറ്റിയ ലോറി നിയന്ത്രണം വിട്ട് പട്ടം പ്ലാമൂട്ടിൽ ട്രാഫിക് സിഗ്നൽ കാത്തു നിന്ന ബൈക്കിൽ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. സിആർപിഎഫ് റിട്ട.ഹെഡ് കോൺസ്റ്റബിൾ പയറ്റുവിള വട്ടവിള മേലേ ഇടപ്പുര വീട്ടിൽ ബി.സജീവ് കുമാറാണു(44) അപകടത്തിൽ മരിച്ചത്. ഇന്നലെ രാത്രി 9.45നാണു സംഭവം നടന്നിരിക്കുന്നത്. പിഎംജിയിൽ ഇറക്കം ഇറങ്ങുമ്പോൾ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടു. പ്ലാമൂട്ടിലെ സിഗ്നൽ കാത്തുകിടക്കുകയായിരുന്ന വാഹനങ്ങളെയാണ് ഇടിച്ചത്.

ആദ്യം ഇടിച്ച സ്കൂട്ടറിലെ യാത്രക്കാരനു സാരമായി പരുക്കേറ്റു. മറ്റൊരു സ്കൂട്ടറിൽ ഇടിച്ചെങ്കിലും യാത്രക്കാരൻ ചാടിമാറി. തുടർന്നാണു സജീവ്കുമാറിന്റെ ബൈക്കിൽ ഇടിച്ചത്. ഈ ബൈക്ക് ലോറിക്കടിയിൽ കുരുങ്ങി മുന്നോട്ടുപോയി. അവിടെ ഉണ്ടായിരുന്ന കാറിൽ ഇടിച്ചു ലോറി നിൽക്കുകയായിരുന്നു. സജീവ് കുമാറിന്റെ മൃതദേഹം ലോറിക്കടിയിൽ കുരുങ്ങിക്കിടന്നു. അഗ്നിശമന സേനയുടെ ക്രെയിൻ എത്തിച്ച് ലോറി വലിച്ചു മാറ്റിയശേഷമാണു മൃതദേഹം പുറത്തെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button