KeralaLatest NewsNews

പാർട്ടിയേക്കാൾ വലുത് ഭഗവതിയെന്ന് രഘുനാഥ പിള്ള; ധനസമാഹരണത്തിൽ സിപിഎം നേതാവും പങ്കെടുത്തെന്ന് കോൺഗ്രസ്

ആലപ്പുഴ : അയോധ്യ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്ന് ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥ പിള്ള. പാർട്ടിയേക്കാൾ വലുതാണ് ഭഗവതിയെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ തോൽവിയുടെ പേരിൽ ചിലർക്കെതിരെ നടപടിയെടുത്തിരുന്നുവെന്നും അതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ വിവാദമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ആലപ്പുഴ ഡിസിസിക്ക് വിശദീകരണം നൽകി.

അതേസമയം രഘുനാഥ പിള്ളയുടെ നടപടിയെ ന്യായീകരിച്ച് ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജു രംഗത്ത് വന്നു. സിപിഎം വനിതാ നേതാവും പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുമാരപുരം സ്വദേശിയും മഹിളാ അസോസിയേഷൻ നേതാവുമായ എൽ തങ്കമ്മാളാണ് പങ്കെടുത്തതെന്നും ലിജു വ്യക്തമാക്കി.

 

 

 

shortlink

Post Your Comments


Back to top button