Latest NewsNewsInternational

മഹാമാരിയുടെ എല്ലാ വിവരങ്ങളും വേഗത്തിൽ കണ്ടെത്തി ലോകത്തെ അറിയിക്കണം; ചൈനയ്‌ക്കെതിരെ പിടിമുറുക്കി അമേരിക്ക

വാഷിംഗ്ടൺ : ചൈനയെ പൂർണ്ണമായും പ്രതികൂട്ടിലാക്കിയ മൈക്ക് പോംപിയോയുടെ നയം ആവർത്തിച്ച് പുതിയ സെക്രട്ടറി ബ്ലിങ്കനും രംഗത്ത്. കോവിഡ് വ്യാപനത്തിൽ ചൈന പലതും മുടിവെയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൈന അന്വേഷണം വേഗത്തിലാക്കണമെന്നും മഹാമാരിയുടെ എല്ലാ വിവരങ്ങളും കണ്ടെത്തി ലോകത്തെ അറിയിക്കണമെന്നും ബ്ലിങ്കൻ ആവശ്യപ്പെട്ടു.

കോവിഡ് വിഷയത്തിൽ ചൈന തീർത്തും പരാജയപ്പെട്ടിരിക്കുന്നു. ഒപ്പം വിവരങ്ങൾ പങ്കുവെയ്ക്കുന്നതിൽ മനപ്പൂർവ്വമായ അലംഭാവവും കാണിക്കുകയാണ്. ആദ്യം കോവിഡ് പൊട്ടിപ്പുറപ്പെട്ട സ്ഥലത്തെ വിവരം പോലും ഇപ്പോഴും ചൈന പുറത്തു വിട്ടിട്ടില്ലെന്നതും സംശയങ്ങൾ വർദ്ധിപ്പിക്കുകയാണ്. ചൈനയിലേക്ക് വിദഗ്ധർ എത്തി വിവരങ്ങൾ ശേഖരിക്കാൻ അനുവദിക്കണമെന്നും ബ്ലിങ്കൻ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളുടെ സന്ദർശനം ചൈനയിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്ക വീണ്ടും ചൈനയെ വിമർശിച്ചിരിക്കുന്നത്. വിഗദഗ്ധരെ ചൈന തീരുമാനിച്ചിരിക്കുന്ന മേഖലകളിൽ മാത്രമേ കൊണ്ടുപോകുന്നുള്ളു. വുഹാനിലെ എല്ലാ വിവരങ്ങളും ഇപ്പോഴും ദുരൂഹമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button