COVID 19KeralaLatest NewsNewsIndiaHealth & Fitness

കോവിഡ് വ്യാപനമേറുന്നു : പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കേന്ദ്രസംഘം വീണ്ടും കേരളത്തിലേക്ക്

കോവിഡ് രോഗികളുടെ എണ്ണം കൂടുതലാകുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്രസർക്കാർ

 

ന്യൂഡൽഹി:  കോവിഡ് രോഗികളുടെ എണ്ണം കൂടുതലാകുന്ന സാഹചര്യത്തിൽ കേരളത്തിലേക്ക് വീണ്ടും പ്രത്യേക സംഘത്തെ അയക്കുമെന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാകും കേരളത്തിലേക്കുള്ള സംഘത്തിന് നേതൃത്വം നൽകുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേർന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതല് ഊർജിതപ്പെടുത്തുന്നതിനായാണ് സംഘമെത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Also read : ഇന്ത്യൻ വംശജ ഭവ്യ ലാൽ ഇനി നാസയുടെ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ്

ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തെ റീജിയണൽ ഓഫീസിലെ വിദഗ്ദ്ധർ എന്നിവർ അടങ്ങുന്നതാണ് സംഘം. കേരളത്തിന് പുറമെ മഹാരാഷ്ട്രയിലേക്കും പ്രത്യക സംഘത്തെ കേന്ദ്ര സർക്കാർ അയക്കുന്നുണ്ട്. നിലവിൽ കേരളത്തിലും മഹാരാഷ്ട്രയിലുമാണ് രാജ്യത്തെ കോവിഡ് രോഗികളിൽ 70 ശതമാനം പേരുമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button