Latest NewsKeralaNewsIndia

ആലപ്പുഴയിൽ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണം ഉദ്ഘാടനം ചെയ്ത് കോൺഗ്രസ് നേതാവ്; വിവാദം

പുലിവാൽ പിടിച്ച് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള

അയോധ്യ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണം ഉദ്ഘാടനം ചെയ്ത് വിവാദത്തിലായി കോൺഗ്രസ് നേതാവ്. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷൻ രഘുനാഥ പിള്ള ആണ് ആർഎസ്എസ് ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത്. ഇതിനെതിരെ കോൺഗ്രസ് പ്രവർത്തകർ തന്നെ രംഗത്ത് വന്നു.

Also Read: ബോംബിനും തോക്കിനും ഇന്ത്യയില്‍ സ്ഥാനമില്ലെന്ന് മനസ്സിലാക്കിയവരുടെ പുതിയ തന്ത്രമാണ് ലൗ ജിഹാദ്: അഡ്വ.ടി.പി.സിന്ധുമോള്‍

കഴിഞ്ഞ ദിവസമാണ് പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്. ക്ഷേത്രമേൽശാന്തിക്കാണ് രഘുനാഥപിള്ള ഫണ്ട് കൈമാറിയത്. ജനുവരി 30 മുതൽ ഫെബ്രുവരി 28 വരെയാണ് രാമക്ഷേത്രർമ്മാണത്തിനായുള്ള പിരിവ് നടക്കുന്നത്. ഇതിൻ്റെ ഭാഗമായിട്ടായിരുന്നു ആലപ്പുഴയിലും നടന്നത്.

https://www.facebook.com/anoopwer/posts/2481877472107092

ക്ഷേത്ര ഭാരവാഹി എന്ന നിലയിൽ ആണ് മാത്രം ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളിയുടെ വിശദീകരണം. ഇതിനോടകം നിരവധിയാളുകൾ രാമക്ഷേത്രനിർമ്മാണത്തിനായി ഫണ്ട് പിരിവ് നടത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button