COVID 19Latest NewsNewsKuwaitGulf

കൊവിഡ് 19: കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ ആലോചന

കുവൈറ്റ് സിറ്റി: കൊവിഡ് വ്യാപനത്തെ തുടർന്ന് കുവൈറ്റ് വിമാനത്താവളം അടച്ചിടാന്‍ ആലോചന. വ്യോമയാന-ആരോഗ്യവകുപ്പ് അധികൃതര്‍ വ്യാഴാഴ്ച ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കുമെന്നാണ് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തത്.

Read Also: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിലേയ്ക്ക് ധനസമാഹരണം നടത്തി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടന

കൊവിഡ് മുക്തരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി രാജ്യത്തെത്തുന്ന നിരവധി പേരില്‍ രോഗബാധ സ്ഥിരീകരിച്ചതായിയും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

കുവൈറ്റിലെത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് തന്നെ ‌ പിസിആര്‍ പരിശോധന നടപടിക്രമങ്ങള്‍ വിപുലീകരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ വിവാഹ പാര്‍ട്ടികളും ഒത്തുച്ചേരലുകളും നടത്തുന്നത് രാജ്യത്ത് നിലവിലെ വൈറസ് വ്യാപനത്തിന് കാരണമായിട്ടുണ്ട്.
ജനം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള ശക്തമായ നടപടികളിലേക്ക് തിരികെ പോകുന്നത് സംബന്ധിച്ചും ചര്‍ച്ചകളുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button