Latest NewsKeralaNewsDevotionalSpirituality

ഈ വഴിപാടുകള്‍ ശത്രുദോഷത്തെ നിഷ്പ്രഭമാക്കും

ശത്രുദോഷങ്ങള്‍ ചിലപ്പോള്‍ ജീവിതത്തില്‍ ചിലതടസങ്ങളൊക്കെ ഉണ്ടാക്കും. പലതരത്തില്‍ ശത്രുദോഷങ്ങള്‍ ഉണ്ടാകാം. എത്രവലിയ ശത്രുദോഷമാണെങ്കിലും ഈശ്വരഭജനത്തിലൂടെ മാറ്റിയെടുക്കാമെന്ന് ആചാര്യന്‍മാര്‍ പറയുന്നു. ശത്രുദോഷ പരിഹാരാര്‍ഥം ക്ഷേത്രങ്ങളില്‍ ചിലവഴിപാടുകള്‍ നടത്താവുന്നതാണ്.

നാഗങ്ങള്‍ക്ക് ഉപ്പും മഞ്ഞളും സമര്‍പ്പിക്കുന്നതും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യ അഭിഷേകം,എണ്ണ അഭിഷേകം, നാരങ്ങമാല എന്നിവ നടത്തുന്നതുവഴിയും ശത്രുദോഷങ്ങള്‍ ഒഴിഞ്ഞുപോകുമെന്നാണ് വിശ്വസിക്കുന്നത്.

ചെമ്പരത്തിമാല, ഗുരുതി, അടനിവേദ്യം എന്നീവഴിപാടുകള്‍ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്തുന്നതും ചെത്തിപ്പൂമാല, ചുവന്നപട്ട് ചാര്‍ത്തല്‍ എന്നിവ ദുര്‍ഗാക്ഷേത്രങ്ങളില്‍ ചെയ്യുന്നതും ശത്രുദോഷത്തിന് പരിഹാരമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു.

ശിവക്ഷേത്രത്തില്‍ തേന്‍ അഭിഷേകവും കറുത്തപട്ടുചാര്‍ത്തലും ഉത്തമമാണ്. അയ്യപ്പക്ഷേത്രത്തില്‍ എരുക്കുമാല, ഭസ്മാഭിഷേകം എന്നിവയും നരസിംഹസ്വാമിക്ക് ചുവന്നപൂക്കള്‍കൊണ്ടുള്ള മാലയും ഹനുമാന് വെറ്റിലയും നാരങ്ങയും ചേര്‍ത്ത് കൊരുത്തമാലയും വഴിപാടായി നടത്തുന്നത് ശത്രുദോഷങ്ങളെ ഇല്ലാതാക്കുമെന്ന് വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button