COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 10.39 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പത്ത് കോടി മുപ്പത്തിയൊമ്പത് ലക്ഷം കടന്നിരിക്കുന്നു. മൂന്നരലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 22,46,789 ആയി ഉയർന്നിരിക്കുകയാണ്. ഏഴ് കോടി അമ്പത്തിയാറ് ലക്ഷം പേർ രോഗമുക്തി നേടി.

ഇന്ത്യയിൽ 1,07,67,206 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 1.60 ലക്ഷം പേർ മാത്രമേ ചികിത്സയിലുള്ളു. 1,04,47,450 പേർ രോഗമുക്തി നേടിയിരിക്കുന്നത്. കൊവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 1.54 ലക്ഷമായി.

അമേരിക്ക, ബ്രസീൽ, റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയിൽ രണ്ട് കോടി അറുപത്തിയൊമ്പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്.4.54 ലക്ഷം പേർ മരിച്ചു. 1.65 കോടി പേർ രോഗമുക്തി നേടി.

ബ്രസീലിൽ തൊണ്ണൂറ്റിരണ്ട് ലക്ഷം കോവിഡ് രോഗബാധിതരാണ് ഉള്ളത്. 2.25 ലക്ഷം പേർ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും മുപ്പത്തിയെട്ട് ലക്ഷം വീതം വൈറസ് ബാധിതരാണ് ഉള്ളത്. ബ്രിട്ടനിൽ കഴിഞ്ഞദിവസം 18,000ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 1,06,564 പേരാണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button