Latest NewsNattuvarthaNews

വീടുകയറി ആക്രമണം; 2പേർ പിടിയിൽ

മണ്ണുത്തി ; കുന്നത്തുംകര സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോയിയുടെ വീടു കയറി ആക്രമിച്ച സംഭവത്തിൽ പറവട്ടാനി കുന്നുകര പാലക്കൽ രാജേഷ്( 35), കാച്ചേരി കുരുതുകുളങ്ങര തൊമ്മൻ (ലിന്റോ–31) എന്നിവരെ എസിപി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. കുന്നത്തുംകരയിൽ കഞ്ചാവും നിരോധിത ലഹരി ഗുളികകളും വ്യാപകമാണെന്ന സമൂഹ മാധ്യമത്തിലെ കുറിപ്പിന്റെ പേരിലാണു 31നു പുലർച്ചെ അക്രമം നടത്തിയിരിക്കുന്നത്.

ജോയിയുടെ ഭാര്യയ്ക്കും മകനും അപകടത്തിൽ പരുക്കുപറ്റിയിരുന്നു. പ്രതികൾക്കെതിരെ മണ്ണുത്തി, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിൽ മറ്റു കേസുകളും ഉണ്ട്.എസ്എച്ച്ഒ എം. ശശിധരൻ പിള്ള, എസ്ഐമാരായ പ്രദീപ് കുമാർ, കെ. കെ. സുരേഷ് കുമാർ, വേണുഗോപാലൻ, പൊലീസ് ഓഫിസർമാരായ രഞ്ജിത്ത്, രാജേഷ്, വിനീഷ്, ശ്യാംരാജ്, സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button